വര്‍ക്കലയില്‍ വന്‍ തീപിടിത്തം; ഗൃഹോപകരണശാല കത്തിനശിച്ചു

വര്‍ക്കല: ടൗണിലെ പ്രമുഖ ഗൃഹോപകരണശാലയില്‍ വന്‍ തീപിടിത്തം. പുത്തന്‍ചന്തയിലെ സെന്‍ ഇന്‍റര്‍നാഷനല്‍ എന്ന ഗൃഹോപകരണ ശാലയുടെ താല്‍ക്കാലിക ഷോറൂമാണ് അഗ്നിക്കിരയായത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. വര്‍ക്കല, വട്ടപ്ളാംമൂട് മംഗലത്ത് വീട്ടില്‍ ജിജോ രാജ്കുമാറിന്‍േറതാണ് സ്ഥാപനം. രണ്ട് കോടിയിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തീപിടിത്തമുണ്ടാകുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാര്‍ തൊട്ടടുത്ത ജങ്ഷനിലേക്ക് ചായ കുടിക്കാന്‍ പോയിരുന്നു. അവര്‍ മടങ്ങിയത്തെിയപ്പോഴാണ് തീ കത്തിപ്പടരുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് പൊലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയായിരുന്നു. വര്‍ക്കല, പരവൂര്‍, ആറ്റിങ്ങല്‍ എന്നീ ഫയര്‍സ്റ്റേഷനുകളില്‍നിന്ന് അഞ്ച് യൂനിറ്റുകള്‍ എത്തി മൂന്നര മണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയത്. ഷോറൂമില്‍ നിരത്തിയിട്ടിരുന്ന ഫര്‍ണിച്ചര്‍, ഇലക്ട്രിക്, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ പൂര്‍ണമായും കത്തിച്ചാമ്പലായി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അഗ്നിബാധക്ക് കാരണമായതെന്ന് കരുതുന്നു. ടിന്‍ ഷീറ്റും ഓലയും മരവും കൊണ്ടാണ് താല്‍ക്കാലികമായി ഷെഡ് നിര്‍മിച്ച് വിശാലമായ ഷോറൂം സജ്ജീകരിച്ചിരുന്നത്. ഇതുമൂലമാകാം തീ ആളിപ്പടര്‍ന്നത്. കൃത്യസമയത്തുതന്നെ ഫയര്‍ഫോഴ്സ് യൂനിറ്റത്തെിയതിനാല്‍ തൊട്ടടുത്ത സ്ഥാപനങ്ങളിലേക്കും പിറകുവശത്തെ വീട്ടിലേക്കും തീ പടര്‍ന്നുപിടിച്ചില്ല. സംഭവമറിഞ്ഞ് വര്‍ക്കല കഹാര്‍ എം.എല്‍.എ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. സുന്ദരേശന്‍ എന്നിവര്‍ സ്ഥലത്തത്തെി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.