ജില്ലയിലെ ബാങ്കുകളുടെ നിക്ഷേപം 59987 കോടി

തിരുവനന്തപുരം: ജില്ലയിലെ ലീഡ് ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്‍െറ ആഭിമുഖ്യത്തില്‍ ജില്ലാതല ബാങ്കിങ് അവലോകനസമിതി യോഗം ചേര്‍ന്നു. ആര്‍.ഡി.ഒ നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഐ.ഒ.ബി ചീഫ് മാനേജര്‍ ആര്‍. ഗിരിധരന്‍ ആമുഖ പ്രഭാഷണം നടത്തി. 2016-17 സാമ്പത്തികവര്‍ഷത്തെ 9,389.70 കോടിയുടെ പ്ളാന്‍ എ.ഡി.എം ടി.ആര്‍. ആസാദ് പ്രകാശനം ചെയ്തു. ഇതില്‍ കൃഷിവായ്പ 3,784.54 കോടിയും സേവനമേഖലാ വായ്പ 4,060.16 കോടിയും വ്യവസായവായ്പ 1,545 കോടിയും ആണ്. 2015 ഡിസംബര്‍ 31 വരെ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 59,987 കോടിയായും വായ്പ 34,851 കോടിയായും ഉയര്‍ന്നു. ബാങ്കുകളുടെ ആകെ ബിസിനസ് 94,838 കോടിയാണ്. വായ്പാ നിക്ഷേപാനുപാതം 58 ശതമാനമാണ്. കാര്‍ഷികമേഖലയില്‍ 2410 കോടിയും സേവനമേഖലയില്‍ 1899 കോടിയും വ്യവസായമേഖലയില്‍ 1025 കോടിയുമാണ് വായ്പയായി നല്‍കിയത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 9,138 കോടിയുടെ ലക്ഷ്യമാണ് മുന്‍ഗണനാ മേഖലയില്‍ ബാങ്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ഐ.ഒ.ബി ജനറല്‍ മാനേജര്‍ സായിപ്രസാദ്, ആര്‍.ബി.ഐ എ.ജി.എം സാബു എബ്രഹാം വി.ജെ, നബാര്‍ഡ് മാനേജര്‍ കെ.വി. മനോജ്കുമാര്‍, ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ പി.ആര്‍. ഉണ്ണിക്കൃഷ്ണപിള്ള, ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.