കാട്ടാക്കട ഗവ. ആശുപത്രിയില്‍ അഞ്ചംഗസംഘത്തിന്‍െറ അക്രമം

കാട്ടാക്കട: സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രിയില്‍ അക്രമികള്‍ അഴിഞ്ഞാടി. ഡോക്ടറെ ആക്രമിച്ചു. മര്‍ദനത്തില്‍ പരിക്കേറ്റ ഡോ. കിരണിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് അഞ്ചംഗസംഘം അതിക്രമം കാട്ടിയത്. ഡ്യൂട്ടി റൂമില്‍ എത്തിയ സംഘം വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്ന വിജീന്ദ്രനെന്നയാളെ കാണണമെന്ന് ആവശ്യപ്പെട്ടു. വൈകിയതിനാല്‍ ഡോക്ടര്‍ അനുവദിച്ചില്ല. തുടര്‍ന്ന് പ്രകോപിതരായ സംഘം നഴ്സുമാരെ ഉള്‍പ്പെടെ അസഭ്യം വിളിക്കുകയും ഡോക്ടറെ കൈയേറ്റം ചെയ്യുകയും ചെയ്തു. ബഹളം കേട്ട് രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ പുറത്തിറങ്ങിയതോടെ അക്രമിസംഘം ഓടിമറിഞ്ഞു. കാട്ടാക്കട പൊലീസ് ചികിത്സയിലുള്ള വിജീന്ദ്രനില്‍നിന്ന് പ്രതികളെക്കുറിച്ച് വിവരം ശേഖരിച്ചു. സംഭവത്തില്‍ അക്രമികളെ കസ്റ്റഡിയിലെടുത്തിട്ടുള്ളതായി പൊലീസ് അറിയിച്ചു. രാത്രി രോഗികള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സുരക്ഷ ഒരുക്കുന്നതിന് സെക്യൂരിറ്റി സംവിധാനം വേണമെന്ന് നേരത്തേ ആവശ്യം ഉയര്‍ന്നിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.