നെയ്യാറ്റിന്‍കര: ബോംബേറ് കേസില്‍ ഒളിവിലായിരുന്ന പ്രതിയെ നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തു. പത്താംകല്ല് മൂലച്ചല്‍ക്കോണം മേലെ തുണ്ടുതട്ട് പുത്തന്‍വീട്ടില്‍ അനൂപാണ് (30) പിടിയിലായത്. ആറാലുംമൂട് രാജാജി നിവാസില്‍ വിമുക്തഭടനായ അനില്‍കുമാറിന്‍െറ വീട്ടില്‍ ബോംബെറിഞ്ഞ് ഭീകരാന്തരീഷം സൃഷ്ടിച്ച കേസിലാണ് അറസ്റ്റ്. അനില്‍കുമാറിന്‍െറ അയലത്തെ വീടിന്‍െറ കുളിമുറിയില്‍നിന്ന് മൊബൈല്‍കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അനില്‍കുമാറും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ഓടിക്കുകയും പിന്നീട് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് കഴിഞ്ഞ 29ന് പുലര്‍ച്ചെ നാടന്‍ ബോംബും ആയുധങ്ങളുമായി അനില്‍കുമാറിന്‍െറ വീട് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം പളനി, പൊള്ളാച്ചി, പാലക്കാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. സി.ഐ സന്തോഷ് കുമാര്‍, എസ്.ഐ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.