വെഞ്ഞാറമൂട്: കരഭൂമിയുടെ വിലയില്‍ ഏറ്റക്കുറച്ചില്‍ ഇല്ലാത്തതിനാല്‍ വയല്‍ മണ്ണിട്ടുനികത്തി കൊള്ളലാഭത്തിനുവില്‍ക്കുന്ന സംഘം സജീവം. കുറഞ്ഞ വിലയ്ക്ക് വയലോ നീര്‍ത്തടമോ വാങ്ങി മണ്ണിട്ട് നികത്തി ഉയര്‍ന്ന ലാഭത്തിന് വില്‍ക്കുന്ന സംഘം മാണിക്കല്‍, വെമ്പായം, പുല്ലമ്പാറ പഞ്ചായത്തുകളിലാണ് സജീവമായിരിക്കുന്നത്. മണ്ണിട്ട് നികത്തിയ സ്ഥലങ്ങളില്‍ വീട് വെച്ചാല്‍ മഴക്കാലത്ത് സമ്പാദ്യം മുഴുവന്‍ വെള്ളത്തിലാകുമെന്നറിഞ്ഞുകൊണ്ടുതന്നെ അല്‍പലാഭംനോക്കി ഇവരുടെ വലയില്‍ വീഴുകയാണ് നാട്ടുകാര്‍. വസ്തു കൈമാറ്റവ്യവസ്ഥയില്‍ സര്‍ക്കാര്‍ കര്‍ശനനിയന്ത്രണം കൊണ്ടുവന്നതും റബറിന്‍െറ വിലയിടിവിനെതുടര്‍ന്ന് വന്ന സാമ്പത്തികമാന്ദ്യവും കരഭൂമിയുടെ വില്‍പനയെ ബാധിച്ചു. അതേസമയം നീര്‍ത്തടവും പാടങ്ങളും മണ്ണിട്ട് നികത്താനുള്ള വ്യവസ്ഥയില്‍ ഇളവുണ്ടായി. കുറഞ്ഞ വിലയ്ക്ക് വയല്‍ വാങ്ങിയ ശേഷം വീട് വെക്കാനായി അഞ്ച് സെന്‍റ് വീതം മുറിച്ചുവില്‍ക്കുകയാണ് പതിവ്. ഇതില്‍ കെട്ടിടനിര്‍മാണത്തിനുള്ള അനുമതിയും മാഫിയകള്‍ നേടിക്കൊടുക്കും. പുരയിടത്തിനെക്കാള്‍ കുറഞ്ഞ തുകക്ക് വസ്തു കിട്ടുന്നതിനാല്‍ ആവശ്യക്കാരും കൂടുതലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.