തിരുവനന്തപുരം: തലസ്ഥാന നഗരവികസനത്തിന് സര്‍ക്കാര്‍ തയാറാക്കി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച മാസ്റ്റര്‍പ്ളാന്‍ റദ്ദാക്കാനുള്ള പ്രമേയം അവതരണത്തിന് വിളിച്ച കൗണ്‍സില്‍ യോഗം മേയറെ തടഞ്ഞുവെക്കലിനും കൈയാങ്കളിക്കും വാക്പോരിനും വേദിയായി. ബഹളത്തിനിടയില്‍ മാസ്റ്റര്‍പ്ളാന്‍ റദ്ദാക്കാനുള്ള പ്രമേയം പാസാക്കുകയും പകരം കുറ്റമറ്റതായ പുതിയ മാസ്റ്റര്‍പ്ളാന്‍ തയാറാക്കണമെന്ന് സര്‍ക്കാറിനോടാവശ്യപ്പെടുകയും ചെയ്തു. ചര്‍ച്ചക്കിടെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ ബി.ജെ.പി അംഗം എം.ആര്‍. ഗോപനെതിരെ നടത്തിയ പരാമര്‍ശമാണ് വാക്പോരിനിടയാക്കിയത്. പ്രമേയം പാസാക്കി കൗണ്‍സില്‍ നടപടികള്‍ അവസാനിപ്പിച്ച് മുറിയിലേക്ക് പോകാന്‍ തുനിഞ്ഞ മേയറെ ബി.ജെ.പി അംഗങ്ങള്‍ ചേംബറില്‍ അതിക്രമിച്ചുകയറി തടഞ്ഞത് കൈയാങ്കളിക്കിടയാക്കി. തുടര്‍ന്ന് വിവാദപരാമര്‍ശം രേഖകളില്‍നിന്ന് നീക്കംചെയ്യാമെന്ന് മേയര്‍ ഉറപ്പുനല്‍കിയെങ്കിലും ശ്രീകുമാര്‍ മാപ്പുപറയണമെന്ന ആവശ്യവുമായി ബി.ജെ.പി അംഗങ്ങള്‍ വീണ്ടും ബഹളംവെച്ചു. ഭരണപക്ഷ കൗണ്‍സിലര്‍മാരുടെ സഹായത്തോടെ മേയര്‍ ഓഫിസിലേക്ക് പോയെങ്കിലും അവിടെയും പ്രതിഷേധം തുടര്‍ന്നു. മണിക്കൂറുകള്‍ക്കൊടുവിലാണ് രംഗം ശാന്തമായത്. കാട്ടായിക്കോണത്തുണ്ടായ സംഘര്‍ഷം സംബന്ധിച്ച് എല്‍.ഡി.എഫ് കൗണ്‍സിലര്‍ സിന്ധു ശശി ബി.ജെ.പിക്കെതിരെ നടത്തിയ പരാമര്‍ശം തുടക്കത്തില്‍തന്നെ ബി.ജെ.പി അംഗങ്ങളെ ചൊടിപ്പിച്ചു. കണ്ണൂരുകാര്‍ക്കും ചെങ്ങന്നൂരുകാര്‍ക്കും കാട്ടായിക്കോണത്ത് എന്തുകാര്യം എന്നായിരുന്നു സിന്ധു ചോദിച്ചത്. കാട്ടായിക്കോണത്ത് പ്രശ്നം സൃഷ്ടിക്കാനത്തെിയ ബി.ജെ.പി പ്രവര്‍ത്തകരാരും ജില്ലക്കകത്തുള്ളവര്‍ അല്ല. കണ്ണൂരിലും ചെങ്ങന്നൂരിലും ഉള്ളവരാണ്. എന്നാല്‍, കാട്ടായിക്കോണത്തെ സി.പി.എം പ്രവര്‍ത്തകരുടെ പ്രതിഷേധം ജനകീയ ആവശ്യത്തിനുവേണ്ടി ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നും ബി.ജെ.പി അംഗങ്ങള്‍ ബഹളംവെച്ചു. കാട്ടായിക്കോണത്തെ കണ്ണൂരാക്കാനാണ് സി.പി.എം ശ്രമം എന്ന പോസ്റ്ററുകളുമായാണ് ബി.ജെ.പി പ്രതിഷേധിച്ചത്. അഡ്വ. ഗിരികുമാര്‍, കരമന അജിത്, നാരായണമംഗലം രാജേന്ദ്രന്‍ തുടങ്ങിയവരാണ് പോസ്റ്ററുമായി കൗണ്‍സിലിലത്തെിയത്. എന്നാല്‍, വിഷയം രാഷ്ട്രീയവത്കരിക്കുകയും ആവശ്യമില്ലാതെ ബഹളംവെച്ച് യോഗം കലുഷിതമാക്കുകയുമാണ് സി.പി.എമ്മും ബി.ജെ.പിയും ചെയ്യുന്നതെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍ വി.ആര്‍. സിനി പറഞ്ഞു. മാസ്റ്റര്‍പ്ളാനില്‍ പേരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണമെന്നും ബീമാപള്ളി റഷീദ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.