വര്‍ക്കല: മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെച്ചൊല്ലി സി.പി.എം കമ്മിറ്റികളില്‍ കടുത്ത എതിര്‍പ്പ്. ജോയിയെ സ്ഥാനാര്‍ഥിയാക്കാന്‍ ജില്ലാ കമ്മിറ്റി അന്തിമ തീരുമാനം കൈക്കൊണ്ടതാണ് പ്രശ്നം രൂക്ഷമാക്കിയത്. വ്യാഴാഴ്ച നടന്ന സി.പി.എം ജില്ലാ കമ്മിറ്റിയില്‍ ജോയിയുടെ പേര് മണ്ഡലം സെക്രട്ടറി അഡ്വ. മടവൂര്‍ അനില്‍ ശക്തമായി എതിര്‍ത്തിട്ടും ഫലമുണ്ടായില്ല. വര്‍ക്കലയില്‍ ആനത്തലവട്ടം ആനന്ദനെ അല്ലാതെ മറ്റാരെയും അംഗീകരിക്കില്ളെന്നും അദ്ദേഹം തുറന്നടിച്ചതായി അറിയുന്നു. ഇതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 11ന് വര്‍ക്കല ഇ.എം.എസ് ഭവനില്‍ ജില്ലാ സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ യോഗം ചേരും. ജോയിയുടെ സ്ഥാനാര്‍ഥിത്വത്തെ അതിശക്തമായി എതിര്‍ക്കാനാണ് മണ്ഡലം നേതാക്കളുടെ തീരുമാനം. രണ്ട് ഏരിയ കമ്മിറ്റികളും 11ലോക്കല്‍ കമ്മിറ്റികളും അതൃപ്തിയിലാണ്. മണ്ഡലത്തിലെ ആളല്ലാത്തതും വര്‍ക്കലയില്‍ അറിയപ്പെടാത്ത ആളായതും തെരഞ്ഞെടുപ്പ് രംഗത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വലിയ ബാധ്യതയാവുമെന്നാണ് ഇവര്‍ നിരത്തുന്ന വാദങ്ങള്‍. മാത്രമല്ല, ആനത്തലവട്ടം ആനന്ദനായിരിക്കും സ്ഥാനാര്‍ഥിയെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരവുമുണ്ടായിരുന്നു. മണ്ഡലത്തിലെ ജാതി സമവാക്യത്തെ പഠിക്കാതെയാണ് ജില്ലാ കമ്മിറ്റി സ്ഥാനാര്‍ഥിത്വത്തെ തീരുമാനിച്ചതെന്നും വിമര്‍ശമുണ്ട്. ദീര്‍ഘകാലം ഏരിയ സെക്രട്ടറിയായിരുന്ന അഡ്വ. സുന്ദരേശനും ജോയിയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്തെന്ന് അറിയുന്നു. ആനത്തലവട്ടം അല്ലാതെ മറ്റൊരു സ്ഥാനാര്‍ഥിയെ ഈഴവ സമുദായത്തില്‍നിന്ന് പരിഗണിക്കുന്നെങ്കില്‍ താനാണ് അനുയോജ്യനെന്നും സുന്ദരേശന്‍ ജില്ലാ കമ്മിറ്റിയില്‍ പറ ഞ്ഞത്രെ. വര്‍ക്കല കഹാറിനെതിരെ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്നാണ് പ്രാദേശികഘടകത്തിന്‍െറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.