ദുരൂഹത ആരോപിച്ച് വിജിലന്‍സ് സംഘത്തെ തടഞ്ഞ് നാട്ടുകാര്‍

കഴക്കൂട്ടം: ആറ്റിപ്ര വില്ളേജ് ഓഫിസിലെ വിജിലന്‍സ് പരിശോധനയില്‍ ദുരൂഹതയെന്ന് ആരോപണം. നാട്ടുകാര്‍ വിജിലന്‍സ് സംഘത്തെ തടഞ്ഞു. വ്യാഴാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. വിജിലന്‍സ് റെയ്ഡിന് മിനിറ്റുകള്‍ മുമ്പ് വില്ളേജ് ഓഫിസറുടെ മേശപ്പുറത്ത് 300 രൂപ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടത്തെിയിരുന്നു. ഇതിന്‍െറ നിജസ്ഥിതി അന്വേഷിക്കുന്നതിനിടെയായിരുന്നു വിജിലന്‍സ് പരിശോധനയും. ഇതാണ് പരിശോധനയില്‍ ദുരൂഹതയെന്ന് ആരോപണം ഉയരാന്‍ കാരണം. മേശപ്പുറത്ത് കണ്ടത്തെിയ രൂപയില്‍ വ്യക്തത വരുത്താന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഒന്നരമണിക്കൂര്‍ നാട്ടുകാര്‍ പരിശോധകസംഘത്തെ തടഞ്ഞുവെച്ചത്. നോട്ടുകള്‍ മഹസര്‍ ആക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കൂട്ടാക്കാതെ പരിശോധനാ സംഘം മടങ്ങുകയായിരുന്നെന്നും വില്ളേജ് ഓഫിസര്‍ നാഗേഷ് പറഞ്ഞു. തുടര്‍ന്ന് കഴക്കൂട്ടം പൊലീസിനെ വിവരം അറിയിച്ചെങ്കിലും സ്ഥലത്തത്തൊന്‍ പോലും അവര്‍ കൂട്ടാക്കിയില്ളെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, വില്ളേജ് ഓഫിസര്‍ വിജിലന്‍സ് സംഘത്തോട് അപമര്യാദയായി പെരുമാറിയതായി അന്വേഷണത്തില്‍ വിവരം ലഭിച്ചെന്ന് കഴക്കൂട്ടം പൊലീസ് അറിയിച്ചു. സംഭവം സംബന്ധിച്ച് വില്ളേജ് ഓഫിസര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.