പൊലീസുകാരനെ കൈയേറ്റം ചെയ്തെന്ന്; നഗരസഭാ കൗണ്‍സിലര്‍ റിമാന്‍ഡില്‍

നെടുമങ്ങാട്: സ്റ്റേഷനില്‍ പൊലീസുകാരനെ കൈയേറ്റം ചെയ്തെന്നാരോപിച്ച് അറസ്റ്റിലായ നഗരസഭാ കൗണ്‍സിലറെ കോടതി റിമാന്‍ഡ് ചെയ്തു. നെടുമങ്ങാട് നഗരസഭാ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ.ജെ. ബിനുവിനെയാണ് കോടതിയില്‍ റിമാന്‍ഡ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തന്‍സീറിനെ ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതറിഞ്ഞ് സ്റ്റേഷനിലത്തെിയ ബിനുവും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ അനൂപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തന്‍സീറിനെ വാറന്‍ഡ് കേസിലാണ് കസ്റ്റഡിയിലെടുത്തതെന്നറിയിച്ചതോടെ ബിനു മടങ്ങി. ഇതിനിടയില്‍ ബിനുതന്നെ മര്‍ദിച്ചെന്നാരോപിച്ച് അനൂപ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം പൊലീസ് സ്റ്റേഷനിലത്തെി എസ്.ഐയും സി.ഐയുമായി ചര്‍ച്ച നടത്തി പ്രശ്നം പറഞ്ഞു തീര്‍ത്തു. എന്നാല്‍, തിങ്കളാഴ്ച11ഓടെ നഗരസഭാ ഓഫിസില്‍നിന്ന് പുറത്തിറങ്ങിയ ബിനുവിനെ നെടുമങ്ങാട് സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടി. നെടുമങ്ങാട് സ്റ്റേഷനില്‍ ഇല്ലായിരുന്ന ബിനുവിനെ എവിടേക്കാണ് കൊണ്ടുപോയതെന്ന് നേതാക്കളോടു പോലും വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല. ഇത് ബഹളത്തിനിടയാക്കി. ബിനുവിനെ നെടുമങ്ങാട് സ്റ്റേഷനിലത്തെിക്കാതെ അരുവിക്കര സ്റ്റേഷനിലേക്കും അവിടെനിന്ന് കാട്ടാക്കട പൊലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയി. കാട്ടാക്കട സ്റ്റേഷനില്‍വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ ബിനുവിനെ കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധനക്ക് വിധേയനാക്കി. തുടര്‍ന്ന്, വൈകീട്ട് 3.30ഓടെ കോടതിയില്‍ എത്തിച്ചു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ഡ്യൂട്ടിയിലുള്ള പൊലീസുകാരനെ ആക്രമിച്ചെന്നുമാണ് കേസ്. കസ്റ്റഡിയിലെടുത്തതന്നെ സി.ഐ, എസ്.ഐ എന്നിവര്‍ മര്‍ദിച്ചതായി ബിനു കോടതിയില്‍ പറഞ്ഞു. തന്‍െറ വാര്‍ഡിലുള്ളയാളെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് സ്റ്റേഷനിലത്തെിയ കൗണ്‍സിലറെ പൊലീസ് മന$പൂര്‍വം കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.