ബാലരാമപുരം: ബാലരാമപുരത്തെ ബിവറേജസ് കോര്‍പറേഷന്‍ ഒൗട്ട്ലെറ്റ് ദേശീയപാതക്കരികില്‍നിന്ന് മാറ്റി സ്ഥാപിക്കണമെന്നാശ്യപ്പെട്ട് ഫ്രാക്കോയുടെ നേതൃത്വത്തില്‍ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു. ഫ്രാക്കോ സെക്രട്ടറി ഗില്‍ബര്‍ട്ടും ബാലരാമപുരം ഗ്രാമപഞ്ചായത്ത് അംഗം എസ്. രാജേഷുമാണ് നിരാഹാരം അനുഷ്ഠിച്ചത്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ നടത്തിയ നിരാഹാരസമരത്തിന് റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, രാഷ്ട്രീയ സംഘടനാ പ്രവര്‍ത്തകര്‍, കലാ സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. സമരം ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന പ്രസിഡന്‍റ് രാജന്‍ അമ്പൂരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.എസ്. വസന്തകുമാരി വൈകീട്ട് നാരങ്ങാവെള്ളം നല്‍കി സമരം അവസാനിപ്പിച്ചു. ബാലരാമപുരം വലിയപള്ളി ചീഫ് ഇമാം പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി, നസ്രത്ത് ഹോം സ്കൂള്‍ മനേജര്‍ ഫാ. നോബിതോമസ് അയ്യനത്തേ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഹേമലത, മിനി, ബ്ളോക് പഞ്ചായത്ത് അംഗം ഡി. സുരേഷ് കുമാര്‍, പി. നസീര്‍, ഹാജ, തലയല്‍ മനോഹരന്‍, സജ്ജാദ് സഹീര്‍, കെ.എസ്. അലി, പരണിയം ദേവകുമാര്‍ എന്നിവര്‍ സംസാരിച്ചു.ഹൈകോടതി ഉത്തരവ് ലംഘിച്ച് ദേശീയപാതക്കരികില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം പ്രവര്‍ത്തിക്കുന്ന ഒൗട്ട്ലെറ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാവുമ്പോഴും അധികൃതര്‍ നിസ്സംഗത പുലര്‍ത്തുകയാണ്. സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് മദ്യവില്‍പനശാലക്കരികിലൂടെയുള്ള യാത്ര ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഒൗട്ട്ലെറ്റിനടുത്തും സമീപത്തെ ഇടറോഡുകളിലും മദ്യപശല്യവും രൂക്ഷമാണ്. മദ്യം വാങ്ങാനത്തെുന്നവര്‍ വാഹനങ്ങള്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുന്നത് മേഖലയില്‍ ഗതാഗത തടസ്സവും സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.