വര്‍ക്കല: ജീവനക്കാരില്ലാതെയും സ്ഥലപരിമിതിയും മൂലം വീര്‍പ്പുമുട്ടുകയാണ് കെ.എസ്.ഇ.ബി ഓഫിസ്. നഗരസഭാ കാര്യാലയത്തോടുചേര്‍ന്ന് രണ്ട് കുടുസ്സു കെട്ടിടങ്ങളിലായാണ് സെക്ഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിച്ച് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വകുപ്പുതലത്തില്‍ നിരവധി തവണ റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. നിലവില്‍ ജീവനക്കാരുടെ കുറവില്‍ ഓഫിസ് നട്ടംതിരിയുകയാണ്. ഇരുപതിനായിരത്തോളം ഉപഭോക്താക്കളുണ്ട് വര്‍ക്കല സെക്ഷനുകീഴില്‍. ജില്ലയില്‍ റവന്യൂ വരുമാനത്തിലും ഉപഭോക്താക്കളുടെ എണ്ണത്തിലും മുന്നിലുമാണ് സെക്ഷന്‍. സെക്ഷന്‍ ഓഫിസ് കൂടാതെ വിളബ്ഭാഗത്ത് സബ് എന്‍ജിനീയര്‍ ഓഫിസും നിലവിലുണ്ട്. ഇതിനിടയില്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും പ്രതിസന്ധി കൂടുതല്‍ വഷളാക്കി. സ്ഥലം മാറിപ്പോയവര്‍ക്ക് പകരം ആളത്തൊത്തതാണ് പ്രതിസന്ധിക്ക് കാരണം. ആറ് ഓവര്‍സിയര്‍മാരും 14 ലൈന്‍മാന്മാരും ആറ് മസ്ദൂറുമാരുമാണ് വര്‍ക്കല സെക്ഷനുകീഴില്‍ വേണ്ടത്. നിലവില്‍ പകുതി മാത്രമേയുള്ളൂ. തീര്‍ഥാടന പ്രാധാന്യമുള്ളതും അന്താരാഷ്ട്ര വിനോദ സഞ്ചാരകേന്ദ്രവുമെന്ന നിലയില്‍ വര്‍ക്കല സെക്ഷനില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കണമെന്നതാണ് ആവശ്യം. ട്രാന്‍സ്ഫോര്‍മറിലെ തകരാര്‍ ഉള്‍പ്പെടെ പല പ്രവൃത്തിക്കും കാലതാമസം നേരിടുകയാണ്. ഓഫിസ് വളപ്പിലെ സ്ഥലപരിമിതിയും ജീവനക്കാര്‍ക്ക് ദുരിതം സൃഷ്ടിക്കുന്നു. വൈദ്യുതി കമ്പികള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയൊക്കെ കെട്ടിടത്തിന്‍െറ വശങ്ങളില്‍ തുറസ്സായി കൂട്ടിയിട്ടിരിക്കുകയാണ്. ഇവ മഴയും വെയിലുമേല്‍ക്കാതെ സൂക്ഷിക്കാന്‍ പോലും സംവിധാനമില്ല. പുതിയതും പഴയതുമായ പോസ്റ്റുകള്‍ ഓഫിസിന് മുന്നിലെ റെയില്‍വേ പുറമ്പോക്കിലും റോഡ് വക്കിലുമാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇവ ഗതാഗതത്തെയും കാല്‍നടക്കാരെയും സാരമായി ബാധിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.