തിരുവനന്തപുരം: കോര്‍പറേഷനിലെ കക്ഷിനിലയില്‍ മാറ്റമുണ്ടാക്കാതെ ഉപതെരഞ്ഞെടുപ്പില്‍ വാഴോട്ടുകോണം സി.പി.എം നിലനിര്‍ത്തി. ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥി റാണി വിക്രമന്‍ 689 വോട്ടിന്‍െറ ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷത്തിന്‍െറ സിറ്റിങ് സീറ്റ് നിലനിര്‍ത്തിയത്. റാണി വിക്രമന് 2609 വോട്ട് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തത്തെിയ ബി.ജെ.പി ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അതേസമയം, രണ്ടാം സ്ഥാനത്തത്തെി കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുകയും ചെയ്തു. കോണ്‍ഗ്രസിന്‍െറ ആര്‍.കെ. സതീഷ്ചന്ദ്രന് 1920 വോട്ട് ലഭിച്ചപ്പോള്‍ ബി.ജെ.പി ജില്ലാ വൈസ്പ്രസിഡന്‍റ് കൂടിയായ ശിവശങ്കരന്‍ നായര്‍ക്ക് 939 വോട്ട് മാത്രമാണ് നേടാനായത്. സി.പി.എം കൗണ്‍സിലറായിരുന്ന മൂന്നാംമൂട് വിക്രമന്‍െറ മരണത്തത്തെുടര്‍ന്നാണ് വാഴോട്ടുകോണത്ത് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വിക്രമന്‍െറ ഭാര്യ റാണി വിക്രമനെ സി.പി.എം സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ആകെ 5825 വോട്ടാണ് പോള്‍ചെയ്തത്. ഇതില്‍ 2609 വോട്ട് റാണിവിക്രമന് ലഭിച്ചു. കഴിഞ്ഞതവണ സി.പി.എമ്മിന് 2398 വോട്ടാണ് ലഭിച്ചത്. എന്നാല്‍, 755 ഭൂരിപക്ഷത്തിലാണ് മൂന്നാംമൂട് വിക്രമന്‍ വിജയിച്ചതെങ്കില്‍ 689 വോട്ടിന്‍െറ ഭൂരിപക്ഷമാണ് റാണി വിക്രമന് ലഭിച്ചത്. ഭൂരിപക്ഷത്തില്‍ 66 വോട്ടിന്‍െറ കുറവുണ്ടായി. അതേസമയം, അന്ന് ബി.ജെ.പി സ്ഥാനാര്‍ഥി എം.ആര്‍. രാജീവന്‍ 1643 വോട്ട് നേടിയാണ് രണ്ടാംസ്ഥാനത്തത്തെിയത്. ഇക്കുറി ശിവശങ്കരന്‍ നായര്‍ക്ക് 939 വോട്ടേ നേടാനായുള്ളൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍.കെ. സതീഷ്ചന്ദ്രന്‍ നേട്ടം കൊയ്യുകയും ചെയ്തു. കഴിഞ്ഞതവണ 1529 വോട്ടാണ് ഇദ്ദേഹത്തിന് ലഭിച്ചിരുന്നത്. ഇക്കുറി 391 വോട്ടുകള്‍ കൂടുതല്‍ നേടാന്‍ സാധിച്ചു. വാഴോട്ടുകോണം വാര്‍ഡ് സി.പി.എം നിലനിര്‍ത്തിയതോടെ കോര്‍പറേഷനില്‍ കക്ഷിനിലയില്‍ മാറ്റമില്ല. എല്‍.ഡി.എഫ് 43, ബി.ജെ.പി 35, യു.ഡി.എഫ് 21, സ്വതന്ത്ര ഒന്ന്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചുവരെ നീണ്ടു. 67.78 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇത് 67 ശതമാനം ആയിരുന്നു. ആകെ 5893 വോട്ടര്‍മാരുള്ള കോര്‍പറേഷനിലെ 35ാം വാര്‍ഡില്‍ 2870 പുരുഷന്മാരും 2955 സ്ത്രീകളും വോട്ട് രേഖപ്പെടുത്തി. വട്ടിയൂര്‍ക്കാവ് പോളിടെക്നിക്, പാപ്പാട് അങ്കണവാടി എന്നിവിടങ്ങളില്‍ ഓരോ ബൂത്തും പഞ്ചായത്ത് മെമ്മോറിയല്‍ ഹാള്‍, മഞ്ചമ്പാറ എല്‍.പി.എസ് എന്നിവിടങ്ങളില്‍ രണ്ട് ബൂത്തുവീതവും ക്രമീകരിച്ചിരുന്നു. പ്രദേശത്ത് ജില്ലാ ഭരണകൂടം അവധിയും പ്രഖ്യാപിച്ചിരുന്നു. വോട്ടിങ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് പോളിങ് രീതി വോട്ടര്‍മാര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ‘മോക്’പോളിങ്ങും സജ്ജീകരിച്ചിരുന്നു. കനത്ത പൊലീസ് സുരക്ഷയില്‍ സ്വാതിതിരുനാള്‍ സംഗീതകോളജില്‍ വൈകീട്ട് ഏഴുമണിയോടെയാണ് വോട്ടെണ്ണല്‍ നടന്നത്. ഉപതെരഞ്ഞെടുപ്പാണെങ്കില്‍കൂടി ശക്തമായ മത്സരമാണ് വാഴോട്ടുകോണത്ത് അരങ്ങേറുകയെന്ന് നേരത്തേതന്നെ ഉറപ്പായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.