തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നതിന്‍െറ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ചെങ്ങറ സമരക്കാരെ ഒഴിപ്പിക്കാനുള്ള കലക്ടറുടെ ശ്രമം വിജയിച്ചില്ല. സ്ത്രീകള്‍ അട്ടക്കമുള്ള പത്തോളം സമരക്കാര്‍, ഭൂരഹിതരായ തങ്ങളെ വെടുവെച്ചുകൊല്ലാന്‍ ഉത്തരവിടാന്‍ ആവശ്യപ്പെട്ടു. ഭൂമി ലഭിക്കാതെ സമരമുഖത്തുനിന്ന് പിന്‍വാങ്ങില്ളെന്ന് പ്രഖ്യാപിച്ചു. ആദ്യം തങ്ങള്‍ക്ക് പട്ടയം തന്ന് പറ്റിച്ചു. പിന്നീട് പലതവണ മന്ത്രിതലത്തിലും ഉദ്യോഗസ്ഥതലത്തിലും ചര്‍ച്ചകള്‍ നടത്തി. ഒടുവില്‍ ഭൂമി കണ്ടത്തെി പുനരധിവസിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയത് കലക്ടറാണെന്നും സമരക്കാര്‍ പറഞ്ഞു. പകല്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയ കലക്ടര്‍ രാത്രി സമരപ്പന്തല്‍ പൊളിക്കാനത്തെിയതിനെ സ്ത്രീകള്‍ ചേദ്യംചെയ്തു. പലരും കൈയില്‍ സൂക്ഷിച്ച പട്ടയവും ഉയര്‍ത്തിക്കാട്ടി. സ്ത്രീകളുടെ രോഷം ശക്തമായപ്പോള്‍ ഒഴുപ്പിക്കാനത്തെിയവര്‍ അടുത്ത സ്ഥലത്തേക്ക് നീങ്ങി. കലക്ടറുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥരാണ് നഗരത്തില്‍ ഒഴുപ്പിക്കല്‍ നടത്തിയത്. രാത്രി 9.30ഓടെ സെക്രട്ടേറിയറ്റിന് മുന്നിലെ ബോര്‍ഡുകളും മറ്റും നീക്കംചെയ്തു തുടങ്ങി. കിഴക്കേകോട്ട മുതല്‍ കേശവദാസപുരം വരെ റോഡിലെ ബോര്‍ഡുകളും മറ്റും അഴിച്ചുമാറ്റി. ഇതിനിടെ തെരുവുകച്ചവടക്കാരുടെ തട്ടുകളുമെല്ലാം അടിച്ചുപൊളിച്ചുവെന്ന് പരാതിയുണ്ട്. കലക്ടറുടെ കൂടെയുണ്ടായിരുന്ന പൊളിക്കല്‍ സംഘം നിയന്ത്രണമില്ലാതെ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. കൂടാതെ, പ്രസ്ക്ളബ് റോഡില്‍ എ.ഐ.വൈ.എഫിന്‍െറ സമ്മേളനത്തിന് കെട്ടിയിരുന്ന കൊടികളെല്ലാം അടിച്ച് താഴെയിട്ടു. സ്റ്റാച്യുവിന് മുന്നില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കുടിവെള്ളത്തിനായി വെച്ചിരുന്ന കന്നാസും തകര്‍ത്തു. തൊട്ടടുത്തുണ്ടായിരുന്ന ഓറഞ്ച് തട്ട് അടിച്ചുതകര്‍ത്തുവെന്നും പരാതിയുണ്ട്. വലിയ പൊലീസ് സംഘം അകമ്പടിയുണ്ടിയിരുന്നതിനാല്‍ ഒഴുപ്പിക്കാനത്തെിയവര്‍ കണ്ണില്‍കണ്ടതെതെല്ലം അടിച്ചുതകര്‍ത്തുവെന്നാണ് ആരോപണം. കലക്ടര്‍ മുന്നില്‍ പോയതിനാല്‍ പിന്നില്‍ എന്തു നടന്നുവെന്ന കാര്യം അദ്ദേഹം അറിഞ്ഞിട്ടില്ളെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.