മുഹമ്മദലി അനുസ്മരണവും ഇഫ്താര്‍ സംഗമവും

തിരുവനന്തപുരം: ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അനുസ്മരണവും ഇഫ്താര്‍ സംഗമവും എസ്.ഐ.ഒ സംഘടിപ്പിച്ചു. നന്ദാവനം മുസ്ലിം അസോസിയേഷന്‍ ഹാളില്‍ നടന്ന പരിപാടി സംസ്ഥാന കാമ്പസ് സെക്രട്ടറി അംജദ് അലി ഉദ്ഘാടനം ചെയ്തു. കൊര്‍ദോവ പബ്ളിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ടി. കമാലുദ്ദീന്‍ റമദാന്‍ സന്ദേശം നല്‍കി. ഡോക്യുമെന്‍ററി സംവിധായകനും സാമൂഹികപ്രവര്‍ത്തകനുമായ എ.എസ്. അജിത്കുമാര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് എന്‍.എം. അന്‍സാരി, ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ കേരള സംസ്ഥാന സമിതി അംഗം ഡോ. എസ്. സുലൈമാന്‍, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി അഫ്സല്‍, ജി.ഐ.ഒ ജില്ലാ കാമ്പസ് സെക്രട്ടറി ഹന്ന എന്നിവര്‍ സംസാരിച്ചു. ജില്ല പ്രസിഡന്‍റ് അന്‍വര്‍ സലാഹുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കാമ്പസ് സെക്രട്ടറി ഹാദിക് എന്‍.കെ. നന്ദി പറഞ്ഞു. തിരുവനന്തപുരം: കമലേശ്വരം ഇസ്ലാമിക് സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. എന്‍.എം. അന്‍സാരി അധ്യക്ഷത വഹിച്ചു. അല്‍ അമീന്‍ ഖുര്‍ആനില്‍നിന്ന് പാരായണം ചെയ്തു. ഡയലോഗ് സെന്‍റര്‍ കേരള പ്രതിനിധി സക്കീര്‍ ഹുസൈന്‍ റമദാന്‍ സന്ദേശ പ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ വി. ഗിരി, റസിയ, പ്രിയ, മുന്‍ കൗണ്‍സിലര്‍ രശ്മി എന്നിവര്‍ സംസാരിച്ചു. അമ്പലത്തറ കൗണ്‍സിലര്‍ ഗീതാകുമാരി, മുന്‍ കൗണ്‍സിലര്‍ മുജീബ് റഹ്മാന്‍, ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്‍റ് വിനോദ് കുമാര്‍, സെക്രട്ടറി അജിത് കുമാര്‍, കൊഞ്ചിറവിള ക്ഷേത്രം പ്രസിഡന്‍റ് സുനില്‍, ആര്യന്‍കുഴി ഭഗവതീ ക്ഷേത്രം പ്രസിഡന്‍റ് ബിജു, സെക്രട്ടറി രാജകുമാര്‍, തഹസില്‍ദാര്‍ ബാബു, വില്ളേജ് ഓഫിസര്‍ ഷിബു, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി എ.അന്‍സാരി, ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് എ.എം. ത്വയ്യിബ്, ഡോ. രാധാകൃഷ്ണന്‍, വിവിധ റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ഷെരീഫ് സ്വാഗതവും സൈനുല്ലാബ്ദീന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.