സര്‍ക്കാര്‍ സ്ഥലം അനുവദിച്ചാല്‍ വീട് വെക്കുന്നതിന് നടപടി സ്വീകരിക്കും –കെ.പി.സി.സി

നെയ്യാറ്റിന്‍കര: നെയ്യാറിലെ മണലൂറ്റിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാര്‍ളി അമ്മൂമ്മക്ക് വാഗ്ദാനവുമായി വീണ്ടും കെ.പി.സി.സി. അതേസമയം, വാഗ്ദാനങ്ങള്‍ പാഴ്വാക്കാകരുതെന്ന് മാത്രമേ ഡാര്‍ളി അമ്മൂമ്മക്ക് ഓര്‍മ്മിപ്പിക്കാനുള്ളൂ. വീട് നല്‍കാമെന്ന കഴിഞ്ഞ സര്‍ക്കാറിന്‍െറ ഉറപ്പ് പാഴ്വാക്കായതോടെയാണ് പഴയകിടപ്പാടത്തിനായി മൂന്നു വര്‍ഷത്തിനു ശേഷം ഡാര്‍ളി അമ്മൂമ്മ വീണ്ടും നെയ്യാറിലെ ഓലത്താന്നി കടവിലത്തെിയത്. മാധ്യമങ്ങളില്‍ ഡാര്‍ളിയുടെ പ്രതിഷേധം വാര്‍ത്തയായതോടെ കെ.പി.സി.സി പ്രസിഡന്‍റ് വീട് വെച്ച് നല്‍കാമെന്ന വാഗ്ദാനം ആവര്‍ത്തിക്കുകയായിരുന്നു. സര്‍ക്കാര്‍ സ്ഥലം അനുവദിച്ചാല്‍ വീട് വെച്ചു നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന കെ.പി.സി.സി പ്രസിഡന്‍റിന്‍െറ നിര്‍ദേശ പ്രകാരം കെ.പി.സി.സി.സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ ഓലത്താന്നിയിലെ ഡാര്‍ളിയുടെ ബന്ധുവീട്ടിലത്തെിയാണ് ഡാര്‍ളിയെ കണ്ട് ഉറപ്പു നല്‍കി മടങ്ങിയത്. എന്നാല്‍, തന്‍െറ പഴയ കിടപ്പാടം മതിയെന്ന വാശിയോടെ ഡാര്‍ളി പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. മുന്‍ സര്‍ക്കാറും കെ.പി.സി.സി പ്രസിഡന്‍റുമൊക്കെ മുമ്പും ഈ വയോധികക്ക് സഹായവാഗ്ദാനങ്ങള്‍ നിരത്തിയിരുന്നെങ്കിലും ഇതുവരെ ഒന്നും സാക്ഷാത്കരിച്ചിട്ടില്ളെന്നാണ് നാട്ടുകാരും പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.