ബാലരാമപുരം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷി നാശം. ശക്തമായ കാറ്റില്‍ ആയിരക്കണക്കിന് വാഴകളാണ് ഒടിഞ്ഞുവീണത്. ഏത്തന് മാര്‍ക്കറ്റ് വില 63 രൂപ കടക്കുമ്പോഴുണ്ടായ വാഴകൃഷി നാശം കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. നെയ്യാറ്റിന്‍കര താലൂക്കില്‍ മാത്രം 50 ലക്ഷത്തിലധികം രൂപയുടെ വാഴ കൃഷിയുടെ നാശമുണ്ടെന്നാണ് കൃഷി വകുപ്പിന്‍െറ വിലയിരുത്തല്‍. ബാലരാമപുരത്തും പാറശ്ശാലയിലുമാണ് ഏറ്റവുമധികം വാഴകള്‍ ഒടിഞ്ഞത്. നെയ്യാറ്റിന്‍കരയില്‍ ഏഴ് ലക്ഷം, പാറശ്ശാലയില്‍ 18 ലക്ഷം, ബാലരാമപുരത്ത് 14 ലക്ഷം, അതിയന്നൂരില്‍ എട്ട് ലക്ഷം, വെള്ളറടയില്‍ 5.5 ലക്ഷം പള്ളിച്ചലില്‍ ഒമ്പത് ലക്ഷം എന്നിങ്ങനെയാണ് കൃഷി നാശത്തിന്‍െറ കണക്ക്. ഏത്തന് ചരിത്രത്തിലാദ്യമായി 60 രൂപക്ക് മുകളില്‍ മാര്‍ക്കറ്റ് വില എത്തുമ്പോഴാണ് വാഴകൃഷി നഷ്ടമുണ്ടായതെന്നതും കര്‍ഷകരെ കഷ്ടത്തിലാക്കി. പലരും കടമെടുത്താണ് കൃഷിയിറക്കിയത്. ഭൂരിപക്ഷം വാഴകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തതിനാല്‍ നഷ്ട പരിഹാരവും ചെറിയ തുകകളിലൊതുങ്ങും. പല പ്രദേശങ്ങളിലും പരിശോധിക്കാനായി കൃഷി ഓഫിസര്‍മാര്‍ എത്തിയില്ളെന്ന പരാതിയും ഉയരുന്നുണ്ട്. കലക്ടര്‍ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് നഷ്ടപരിഹാര തുകയുടെ വിതരണം വേഗത്തിലാക്കണമെന്ന നിര്‍ദേശവും കര്‍ഷക കൂട്ടായ്മകള്‍ മുന്നോട്ട് വെക്കുന്നുണ്ട്. കോവളം മണ്ഡലത്തിലെ കൃഷിനാശം സംഭവിച്ച പ്രദേശങ്ങളില്‍ അഡ്വ. വിന്‍സെന്‍റ് എം.എല്‍.എയുടെ നേതൃത്വത്തില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. കര്‍ഷകരുടെ നഷ്ടപരിഹാരം വേഗത്തിലാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും വിന്‍സെന്‍റ് എ.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.