നഗരത്തില്‍ വീണ്ടും കഞ്ചാവുവേട്ട; രണ്ടുപേര്‍ പിടിയില്‍

തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും കഞ്ചാവുവേട്ട. ചില്ലറ വില്‍പനക്കായി എത്തിച്ച ഒന്നര കിലോ കഞ്ചാവ് പിടികൂടി. പൊലീസും നാര്‍ക്കോട്ടിക് സെല്ലും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് പിടികൂടിയത്. കഴക്കൂട്ടം സ്വദേശി മധുജയന്‍ (21), വെട്ടുകാട് സ്വദേശി ക്രിസ്റ്റി (22) എന്നിവരാണ് പിടിയിലായത്. ഇവര്‍ നാഗര്‍കോവിലെ കഞ്ചാവ് മൊത്ത കച്ചവടക്കാരന്‍െറ സഹായികളാണെന്ന് പൊലീസ് പറഞ്ഞു. വഴുതക്കാട് ആകാശവാണി നിലയത്തിന് മുന്‍വശത്തായി കാറില്‍ 500 ഗ്രാം പൊതികളാക്കി കഞ്ചാവ് വില്‍പന നടത്തവെയാണ് പിടികൂടിയത്. മൊബൈലില്‍ ബന്ധപ്പെട്ട് കഞ്ചാവിനായി എത്തിയവര്‍ക്ക് വില്‍പന നടത്തുകയായിരുന്നു ഇവര്‍.ക്രിസ്റ്റി തമിഴ്നാട് എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിയാണെന്ന് പൊലീസ് പറയുന്നു. മധുജയന്‍ ഓപണ്‍ സ്കൂളില്‍ പഠനം നടത്തുകയാണ്. നാഗര്‍കോവിലിലെ മൊത്ത വ്യാപാരിയില്‍നിന്ന് സാധനങ്ങള്‍ തമിഴ്നാട്ടിലെ കോളജില്‍ വില്‍ക്കുകയും ബാക്കി സംസ്ഥാനത്തെ ആവശ്യക്കാര്‍ക്ക് എത്തിക്കുകയുമായിരുന്നു രീതിയെന്ന് പൊലീസ് പറയുന്നു. കണ്‍ട്രോള്‍ റൂം എസി എ. പ്രമോദ് കുമാറിന്‍െറ നേതൃത്വത്തിലുള്ള സംഘമാണ് പ്രിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.