മൃഗങ്ങളിലെ പകര്‍ച്ചവ്യാധി തടയാന്‍ പ്രതിരോധ നടപടി സ്വീകരിക്കും

തിരുവനന്തപുരം: മൃഗങ്ങളിലെ പകര്‍ച്ചവ്യാധി തടയാന്‍ പ്രതിരോധ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജു. തിരുവനന്തപുരം മൃഗശാലയില്‍ വകുപ്പിന്‍െറ ചുമതല ഏറ്റെടുത്തശേഷം ആദ്യമായി സന്ദര്‍ശനം നടത്തുകയായിരുന്നു മന്ത്രി. മൃഗങ്ങള്‍ക്ക് ഉണ്ടാകുന്ന കുളമ്പുരോഗവും പകര്‍ച്ചവ്യാധികളും തടയാന്‍ അധികൃതരുമായി ചര്‍ച്ചനടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. മൃഗശാലയെ ആകര്‍ഷകമാക്കാന്‍ ഒഴിഞ്ഞുകിടക്കുന്ന കൂടുകളിലേക്ക് വിദേശരാജ്യങ്ങളുമായി സഹകരിച്ച് മൃഗങ്ങളെ കൊണ്ടുവരും. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് ഗവേഷക പഠനത്തിന് കൂടുതല്‍ അവസരമൊരുക്കും. ആവശ്യത്തിന് ആഹാരം ലഭ്യമാക്കാന്‍ ബജറ്റില്‍ തുക മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍, മൃഗശാലാ ഡയറക്ടര്‍ കെ. ഗംഗാധരന്‍, വെറ്ററിനറി ഡോ. ജേക്കബ് അലക്സാണ്ടര്‍ എന്നിവരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.