വള്ളക്കടവ്: മുട്ടത്തറയിലെ സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ ശുദ്ധീകരിച്ചെടുക്കുന്ന വെള്ളവും ഖരമാലിന്യവും എടുക്കാന്‍ ആളില്ല. കോടികള്‍ മുടക്കി മുട്ടത്തറയില്‍ സ്ഥാപിച്ച സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ ശുദ്ധീകരിച്ചെടുക്കുന്ന വെള്ളവും ഖരമാലിന്യവും എറ്റെടുക്കാന്‍ ആളില്ലാത്തത് കാരണം ജലം പാര്‍വതീപുത്തനാറില്‍ ഒഴുക്കുകയാണ്. നഗരത്തില്‍ നിന്ന് ഡ്രെയിനേജ് സംവിധാനത്തിലൂടെ എത്തുന്ന മലിനജലം ശുദ്ധീകരിച്ച ശേഷം പാര്‍വതീപുത്തനാറിലേക്കാണ് ഒഴുക്കി വിടുന്നത്. ശുദ്ധീകരിച്ച വെള്ളം ഒഴുകുന്നതു വഴി ആറിലെ ഒഴുക്ക് വര്‍ധിച്ച് കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ക്ക് ഒരു പരിധിവരെ ശമനം വരുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, പ്ളാന്‍റില്‍ നിന്നുള്ള ശുദ്ധീകരിച്ച വെള്ളത്തിന്‍െറ ഒഴുക്ക് കുറവായതിനാല്‍ ആറ് പഴയപടി തന്നെ. പ്ളാന്‍റ് പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിപ്പിക്കാത്തതാണ് ഇതിന് പ്രധാനകാരണം. നഗരത്തില്‍ നിന്ന് പൈപ്പുലൈന്‍ വഴി ഇവിടെയത്തെിക്കുന്ന ഡ്രെയിനേജില്‍ നിന്ന് ജലം ശുദ്ധീകരിക്കുകയും മാലിന്യം വളമാക്കുകയുമാണ് ചെയ്യുന്നത്. പ്ളാന്‍റില്‍ ശുദ്ധീകരിക്കുന്ന വെള്ളം കെട്ടിടനിര്‍മാണ ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കാം. അത് ആവശ്യക്കാര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യും. എന്നാല്‍, അതിനായി ആരും മുന്നോട്ടുവരുന്നില്ളെന്നാണ് അധികൃതര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ പ്ളാന്‍റില്‍ നിന്ന് ശുദ്ധീകരിക്കുന്ന ജലം എറ്റെടുക്കാന്‍ ടൈറ്റാനിയം സന്നദ്ധമായെങ്കിലും മുട്ടത്തറയില്‍ നിന്ന് വേളി വരെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് സാമ്പത്തികബാധ്യതയാകുമെന്ന് കണ്ടതിനെതുടര്‍ന്ന് ടൈറ്റാനിയം പദ്ധതിയില്‍ നിന്ന് പിന്മാറി. അതുകൊണ്ട് ഇപ്പോള്‍ മലിനജലം ശുദ്ധീകരിച്ച ശേഷം ആറിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. മലിനജലത്തില്‍ നിന്ന് വേര്‍തിരിച്ച് രൂപപ്പെടുത്തുന്ന വളം പച്ചക്കറി കൃഷിക്കടക്കം ഉപയോഗിക്കാം. തുടക്കത്തില്‍ ഇത് ആവശ്യപ്പെട്ട് കുറച്ചുപേര്‍ എത്തിയിരുന്നു. ഇപ്പോള്‍ ആരും എത്തുന്നില്ളെന്നാണ് അധികൃതര്‍ പറയുന്നത്. സൗജന്യമായി ഇതും നല്‍കും. ആവശ്യക്കാരാരും വരാത്തതിനാല്‍ പ്ളാന്‍റ് വളപ്പില്‍ തന്നെ വളം കൂട്ടിയിട്ടിരിക്കുകയാണ്. അതേസമയം, ഇതേക്കുറിച്ച് ജനങ്ങള്‍ക്ക് അറിയില്ളെന്നതാണ് വാസ്തവം. അതിനുവേണ്ടിയുള്ള പ്രചാരണം അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നുമില്ല. പ്രതിദിനം 107 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരണ ശേഷിയുള്ള ട്രീറ്റ്മെന്‍റ് പ്ളാന്‍റില്‍ ഇപ്പോള്‍ എത്തുന്നത് 30 ദശലക്ഷം ഡ്രെയിനേജ് മാത്രമാണ്. പ്ളാന്‍റിന്‍െറ സംഭരണശേഷിയുടെ പകുതി മാത്രമാണിത്. അതിനാല്‍ പൂര്‍ണമായ തോതില്‍ ഇപ്പോഴും പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാനാകുന്നില്ല. പ്ളാന്‍റ് സ്ഥാപിച്ചതിനൊപ്പം നഗരത്തില്‍ സ്വീവേജ് വിപുലീകരണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും എങ്ങുമത്തെിയില്ല. നഗരത്തില്‍ ഡ്രെയിനേജ് സംവിധാനത്തിന്‍െറ വിപുലീകരണം നടന്നിരുന്നെങ്കില്‍ പ്ളാന്‍റ് അതിന്‍െറ ശേഷിക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാമായിരുന്നു. മുട്ടത്തറയില്‍ നൂറ് ഏക്കര്‍ സ്ഥലത്ത് 80 കോടി രൂപ ചെലവഴിച്ചാണ് സ്വീവേജ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് നിര്‍മിച്ചത്. ഇന്ത്യയിലെ ഏറ്റവും വലുതും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതുമാണ് ഈ പ്ളാന്‍റ്. അതാണിപ്പോള്‍ പൂര്‍ണമായ തോതില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതിരിക്കുന്നത്. ഡ്രെയിനേജ് വിപുലീകരണ പദ്ധതി നടപ്പാക്കിയാല്‍ നഗരപരിധിയിലെ 75 ശതമാനം വാര്‍ഡുകളിലെ ഡ്രെയിനേജും ഇവിടെ സംസ്കരിക്കാന്‍ കഴിയുമെന്ന് പ്ളാന്‍റ് ചുമതലയുള്ളവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.