വെള്ളറട: ചൊവ്വാഴ്ച വൈകീട്ട് വെള്ളറട പുലിയൂര്‍ശാലയിലെ തട്ടുകടയില്‍നിന്ന് വാങ്ങിയ ചിക്കന്‍ ഫ്രൈയില്‍ പുഴുക്കളെ കണ്ടത്തെി. ചെറിയകൊല്ല മലയങ്കാവ് ചരിവുവിള വീട്ടില്‍ ജെയ്സണ്‍ വൈകീട്ട് ഏഴ് മണിയോടെ വാങ്ങിയ ചിക്കന്‍ ഫ്രൈയിലാണ് നിറയെ പുഴുക്കളെ കണ്ടത്തെിയത്. കടയില്‍നിന്ന് വാങ്ങിയ ഏഴ് ദോശയും ഒരു ചിക്കന്‍ ഫ്രൈയും രാത്രി 9.30ഓടെ കഴിക്കുമ്പോഴാണ് ചിക്കന്‍ ഫ്രൈയില്‍ വെള്ള നിറത്തിലുളള പുഴുക്കള്‍ നിറഞ്ഞിരിക്കുന്നത് കണ്ടത്. ജെയ്സണ്‍ ചിക്കന്‍ പൂര്‍ണമായും കഴിച്ചു. തുടര്‍ന്ന് ഭാര്യ അശ്വതി കഴിക്കുമ്പോഴാണ് പുഴുക്കളെ കാണുന്നത്. ഉടന്‍ വെള്ളറട എസ്.ഐയെ വിവരമറിയിച്ചെങ്കിലും പൊലീസിന് ഈ വിഷയത്തില്‍ കേസെടുക്കാന്‍ കഴിയില്ളെന്നും ആരോഗ്യവകുപ്പാണ് നടപടിയെടുക്കേണ്ടതെന്നും അറിയിച്ചു. തുടര്‍ന്ന് ചെറിയ അസ്വസ്ഥത തോന്നിയ ജെയ്സണ്‍ പാറശ്ശാല പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ബുധനാഴ്ച രാവിലെ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്‍െറ ടോള്‍ ഫ്രീ നമ്പറില്‍ പരാതി രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് വൈകീട്ടോടെ എത്തിയ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ കടയില്‍ പരിശോധന നടത്തി. തട്ടുകടയുടെ പരിസരം വൃത്തിഹീനമാണെന്ന് കണ്ട ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കി. എന്നാല്‍ പുഴുവരിക്കുന്ന നിലയില്‍ ചിക്കന്‍ കണ്ടത്തൊന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. ഭക്ഷ്യ സുരക്ഷാ ഇന്‍സ്പെക്ടര്‍മാരായ അനില്‍കുമാര്‍, അജയകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്ത അഞ്ച് കിലോയോളം ചിക്കന്‍ ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. എന്നാല്‍, രാവിലെ ഒമ്പതിന് പരാതി അറിയിച്ചിട്ടും ഉദ്യോഗസ്ഥര്‍ വരാന്‍ വൈകിയതില്‍ വീട്ടുകാര്‍ പ്രതിഷേധം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.