വെള്ളറട: വെള്ളറട മേഖലയില്‍ മഴക്ക് ശമനമുണ്ടായെങ്കിലും കൃഷി ഭൂമിയിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. ഗ്രാമീണമേഖലയായ അമ്പൂരി, ആര്യന്‍കോട്, ഒറ്റശേഖരമംഗലം-കുന്നത്തുകാല്‍, പെരുങ്കടവിള പഞ്ചായത്ത് പരിധിയിലാണ് കൃഷി ഭൂമിയില്‍ വെള്ളം പൊങ്ങിയത്. ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ പാട്ടത്തിനെടുക്കുന്ന ഭൂമിയിലാണ് മരച്ചീനി, വാഴ, പച്ചക്കറി അടക്കമുള്ള കൃഷികള്‍ ചെയ്തുവരുന്നത്. മഴ ശക്തമായതാണ് കര്‍ഷകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. വെള്ളം താഴാത്തതുകാരണം മരച്ചീനികൃഷി നശിച്ചുതുടങ്ങി. ഇതോടെ കര്‍ഷകര്‍ക്ക് വന്‍ നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ ഗ്രാമീണമേഖലയില്‍ കുലച്ചതും കുലക്കാറായതുമായ നൂറുകണക്കിന് വാഴകളാണ് നിലംപൊത്തിയത്. റബര്‍ മരങ്ങള്‍ വന്‍തോതില്‍ ഒടിഞ്ഞു. കൃഷികള്‍ നശിച്ചവര്‍ എല്ലാം വെള്ളറട അടക്കമുള്ള കൃഷിഭവനുകളില്‍ അപേക്ഷ നല്‍കിയെങ്കിലും നഷ്ടപരിഹാരം എന്ന് ലഭിക്കുമെന്ന് നിശ്ചയമില്ല. കൃഷിനാശത്തിന് ധനസഹായം തേടി കഴിഞ്ഞ വര്‍ഷം കൃഷിഭവനില്‍ അപേക്ഷ നല്‍കിയവര്‍ക്ക് ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.