കാട്ടാക്കട: ഗ്രാമീണമേഖലയിലും നഗരത്തിലുമടക്കം കടകളില്‍ സമോസയും പഫ്സും വിതരണം ചെയ്യുന്ന പലഹാര നിര്‍മാണകേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍െറ റെയ്ഡ്. വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച കേന്ദ്രത്തില്‍നിന്ന് പതിനായിരത്തോളം പുഴുവരിച്ച സമോസകളും പലഹാരങ്ങളും കണ്ടെടുത്തു. മാറനല്ലൂര്‍ പഞ്ചായത്തിലെ ചെമ്പരിയില്‍ പ്രവര്‍ത്തിച്ച പലഹാര നിര്‍മാണകേന്ദ്രമാണ് നെയ്യാറ്റിന്‍കര പാറശ്ശാല ഭക്ഷ്യ സുരക്ഷാ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി പൂട്ടിച്ചത്. പഴകിയതും മോശവുമായ സാഹചര്യത്തില്‍ നിര്‍മിച്ച പലഹാരങ്ങള്‍ നാട്ടുകാരുടെ സാന്നിധ്യത്തില്‍ കുഴിച്ചുമൂടി. രണ്ടു ദിവസം മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് കണ്ടത്തെിയത്. തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് വഴങ്ങിയില്ല. ബുധനാഴ്ച രാവിലെ വിതരണം ചെയ്യാനായി കൊണ്ടുപോയ സമോസ കയറ്റിയ വാഹനം നാട്ടുകാര്‍ തടഞ്ഞിട്ടു. തുടര്‍ന്ന് സ്ഥത്തത്തെിയ പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ഭക്ഷ്യ സുരക്ഷാ കമീഷണറെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്‍െറ നെയ്യാറ്റിന്‍കര ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍, പാറശ്ശാല ഇന്‍സ്പെക്ടര്‍ ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ദിനംപ്രതി ആയിരക്കണക്കിന് സമോസകളും പഫ്സുകളുമാണ് ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നത്. ഭക്ഷ്യ സുരക്ഷാ സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് ലൈസന്‍സും ഇല്ലാതെയായിരുന്നു പ്രവര്‍ത്തനമെന്ന് അധികൃതര്‍ പറഞ്ഞു. 15 ലധികം ജിവനക്കാരുണ്ടെങ്കിലും ആര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. പച്ചക്കറികളടക്കം ചീഞ്ഞ നിലയിലായിരുന്നു. പലഹാരം നിര്‍മിക്കാന്‍ ഉപയോഗിച്ച എണ്ണ ഗുണനിലവാരം കുറഞ്ഞതും നിരവധി തവണ ഉപയോഗിച്ചതാണെന്നും കണ്ടത്തെി. കമ്പനി പരിസരം പുഴുക്കള്‍ കൊണ്ട് നിറഞ്ഞിരുന്നു. ഭക്ഷ്യവസ്തുക്കളുടെ സാമ്പ്ളുകള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുപോകാനുപയോഗിച്ച വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. മാറനല്ലൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍, പഞ്ചായത്ത് പ്രസിഡന്‍റ് മായാകുമാരി വൈസ് പ്രസിഡന്‍റ് മുരളീധരന്‍ അംഗങ്ങളായ ഊരൂട്ടമ്പലം ഷിബു, ഷീബാമോള്‍ തുടങ്ങിയവരും സംഭവമറിഞ്ഞ് സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.