ഭാര്യയെ പൊതുനിരത്തില്‍ കൊലപ്പെടുത്തിയയാള്‍ റിമാന്‍ഡില്‍

നേമം: ഭാര്യയെ പൊതുസ്ഥലത്ത് പട്ടാപ്പകല്‍ കൊലപ്പെടുത്തിയ വിമുക്ത ഭടനായ ഭര്‍ത്താവിനെ കോടതി റിമാന്‍ഡ് ചെയ്തു. മച്ചേല്‍ കുളങ്ങരക്കോണം പള്ളിനട സോനുനിവാസില്‍ ആര്‍.കെ. കുമാറിനെയാണ് (42) കാട്ടാക്കട മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. ഞായറാഴ്ച വൈകീട്ട് നാലിന് നേമം ശിവന്‍കോവിലിന് സമീപം വെച്ചാണ് കുമാര്‍ ഭാര്യ വെള്ളായണി ഫാര്‍മസി കോളജിന് സമീപം ശിവഗംഗയില്‍ താമസം അധ്യാപിക സുസ്മിതയെ (36) നാട്ടുകാര്‍ നോക്കി നില്‍ക്കെ കഴുത്തിലും ശരീര ഭാഗങ്ങളിലും മാരകമായി കുത്തി മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തിയത്. ഭാര്യയുമായി പിണങ്ങി കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ സ്വന്തം വീട്ടിലാണ് താമസം. മക്കളായ സന്ദീപ് (13), വൈഷ്ണവി (12) എന്നിവരെ കോടതി ഉത്തരവ് പ്രകാരം രാവിലെ കൂട്ടിക്കൊണ്ടു പോയ ഇയാള്‍ വൈകീട്ട് മക്കളെ കൂട്ടാതെ തിരികെ എത്തിയത് ചോദ്യം ചെയ്തതാണ് കുമാറിനെ പ്രകോപിതനാക്കിയത്. സംശയരോഗം കുടുംബ ജീവിതം അലോസരമാക്കിയതോടെയാണ് ബന്ധം വേര്‍പെടുത്താന്‍ ഇരുവരും കുടുംബ കോടതിയിലത്തെിയത്. ഭാര്യയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചുതന്നെയാണ് ഇയാള്‍ കത്തിയുമായി ഒറ്റക്കത്തെിയതെന്ന് കുമാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചങ്കിലും ബൈക്ക് സ്റ്റാര്‍ട്ടായില്ല. തുടര്‍ന്ന് 10 മീറ്ററോളം അകലെനിന്ന് ദേശീയപാതയിലേക്ക് നടന്നുകയറി ഓട്ടോയില്‍ രക്ഷപ്പെടാന്‍ നോക്കിയെങ്കിലും കൈയില്‍ കത്തി കണ്ടതോടെ ഓട്ടോക്കാരന്‍ ഓട്ടം പോകാന്‍ കൂട്ടാക്കിയില്ല. നാട്ടുകാര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ അവരെ വിരട്ടിയോടിച്ച ശേഷം പ്രാവച്ചമ്പലം ഭാഗത്തേക്ക് നടന്നുപോയി. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് നേമം പൊലീസ് ഇയാളെ കീഴ്പെടുത്തുകയായിരുന്നു. കോടതിയില്‍നിന്ന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്താലേ വിശദ വിവരങ്ങള്‍ ലഭിക്കൂ എന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.