തിരുവനന്തപുരം: പരിസ്ഥിതിക്ക് ദോഷമായി റോഡുകളിലും തോടുകളിലും പ്ളാസ്റ്റിക് മാലിന്യം നിറയുന്നു. പ്ളാസ്റ്റിക് വിമുക്ത നഗരം എന്ന നഗരസഭാ പദ്ധതി നടപ്പാക്കാന്‍ കടമ്പകളേറെ. പ്ളാസ്റ്റിക് നിര്‍മാര്‍ജനത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനാകാത്ത സാഹചര്യത്തിലാണ് നഗരത്തില്‍ പലയിടത്തും പ്ളാസ്റ്റിക് മാലിന്യം കുന്നുകൂടുന്നത്. എന്‍െറനഗരം സുന്ദരനഗരം പദ്ധതിയുള്‍പ്പെടെ നഗരത്തില്‍നിന്ന് പ്ളാസ്റ്റിക് നിര്‍മാര്‍ജനം ചെയ്യാന്‍ നഗരസഭ നിരവധി പദ്ധതികള്‍ നടപ്പാക്കിയിരുന്നു.പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പ്ളാസ്റ്റിക് മാലിന്യം നീക്കംചെയ്യുമെന്ന് അധികൃതര്‍ പറയുന്നെങ്കിലും ഇവ എങ്ങനെയെന്ന് ഇപ്പോഴും വ്യക്തമല്ല. വര്‍ഷങ്ങളായി വിവിധ പേരുകളില്‍ നഗരസഭയും വിവിധ സംഘടനകളും കൂട്ടായി പരിശ്രമിച്ചെങ്കിലും കാര്യമായി ഫലം ഉണ്ടായിട്ടില്ല. അതിന് തെളിവാണ് നഗരത്തില്‍ കൂനകള്‍പോലെ ഉയര്‍ന്ന പ്ളാസ്റ്റിക് മാലിന്യം. റോഡുകളുടെ വശങ്ങളും ആളൊഴിഞ്ഞ പറമ്പുകളും മാര്‍ക്കറ്റുകളും മാലിന്യംനിറഞ്ഞിട്ടുണ്ട്. ഓടകളും തോടുകളും ആറുകളും പലഭാഗത്തും ഇത്തരം മാലിന്യം അടഞ്ഞ് ഒഴുക്കിന് തടസ്സമായി നില്‍ക്കുന്നു. പ്രതിഷേധം ഉണ്ടാകുമ്പോള്‍ ഒരു സ്ഥലത്ത് നിന്ന് നീക്കംചെയ്യുന്ന മാലിന്യം മറ്റൊരു സ്ഥലത്ത് നിക്ഷേപിച്ച് തടിതപ്പുകയാണ് നഗരസഭ. കഴക്കൂട്ടം-കോവളം ബൈപാസില്‍ മിക്ക ഭാഗങ്ങളും പ്ളാസ്റ്റിക് നിക്ഷേപത്തിന്‍െറ കേന്ദ്രമാണ്. രാത്രികാലങ്ങളിലാണ് ഇവിടേക്ക് മാലിന്യം എത്തിക്കുന്നത്. ആമയിഴഞ്ചാന്‍ തോട് ഉള്‍പ്പെടെയുള്ളവ പ്ളാസ്റ്റിക് മാലിന്യത്താല്‍ നിറഞ്ഞിട്ടുണ്ട്. കാലവര്‍ഷം വരുന്നതിന് മുമ്പ് ലക്ഷങ്ങള്‍ മുടക്കി ശുചീകരണം നടത്താറുണ്ടെങ്കിലും ശാശ്വതഫലം ഉണ്ടായിട്ടില്ല. ഇതിന്‍െറ പേരില്‍ ഉയരുന്ന അഴിമതി ആരോപണങ്ങളും ഏറെയാണ്. മാലിന്യം തള്ളുന്നത് തടയാന്‍ സ്ക്വാഡുകള്‍ ഏര്‍പ്പെടുത്തി പരിഷ്കാരണങ്ങള്‍ പലതും നടത്തിയെങ്കിലും ദിവസങ്ങള്‍കൊണ്ട് അവസാനിപ്പിക്കുകയാണ് പതിവ്. പലയിടത്തും പ്ളാസ്റ്റിക് മാലിന്യം കത്തിക്കുന്നത് വലിയ ദുരിതമാണ് സമീപവാസികള്‍ക്കുണ്ടാക്കുന്നത്. പ്രകൃതിക്ക് ദോഷമായ പ്ളാസ്റ്റിക് ഉല്‍പന്നങ്ങളുടെ വിപണനവും ഉപയോഗവും തടയാന്‍ നഗരസഭ പദ്ധതി ഇട്ടെങ്കിലും അതും പാഴായി. പ്ളാസ്റ്റിക് കവര്‍ ഉള്‍പ്പെടെ നിരോധിത പ്ളാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഇപ്പോഴും വ്യാപകമായി ഉപയോഗിക്കുന്നു. ഇവക്ക് പകരം ബദല്‍ സംവിധാനം നല്‍കാന്‍ അധികൃതര്‍ക്ക് സാധിക്കാത്തതാണ് തിരിച്ചടിയാകുന്നത്. പ്ളാസ്റ്റിക് കവറുകളും ചാക്കുകളിലുമായി മറ്റ് മാലിന്യവും മാംസാവശിഷ്ടങ്ങളും റോഡില്‍ തള്ളാന്‍ കൂടുതല്‍ സാധ്യതയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. പ്ളാസ്റ്റിക്കിന് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനൊപ്പം നിലവിലെ കുന്നുകൂടിയ മാലിന്യം നിര്‍മാര്‍ജനം ചെയ്യാനും പദ്ധതിയുണ്ടായില്ളെങ്കില്‍ നഗരജീവിതം കൂടുതല്‍ ദുരിതമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.