കമ്പി തുളച്ചുകയറിയ ആള്‍ക്ക് മെഡിക്കല്‍ കോളജില്‍ പുതുജീവന്‍

തിരുവനന്തപുരം: കമ്പി തുളച്ചുകയറി അത്യാസന്ന നിലയിലായ ആള്‍ക്ക് പുതുജീവന്‍ നല്‍കി മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയാ വിദഗ്ധര്‍. ഏതാണ്ട് അര മീറ്ററിലധികം നീളവും അര ഇഞ്ച് വലിപ്പവുമുള്ള കമ്പിയാണ് മണിക്കൂറുകളോളം നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ നീക്കം ചെയ്തത്. നെടുമങ്ങാട് പനയ്ക്കോട് സ്വദേശിയായ 46കാരന് കഴിഞ്ഞ 21ന് രാവിലെ 10ന് ജോലിസ്ഥലത്തുവെച്ചാണ് അപകടമുണ്ടായത്. നിര്‍മാണ തൊഴിലാളിയായ ഇദ്ദേഹം കോണ്‍ക്രീറ്റിനായി തറച്ചിരുന്ന കമ്പിയില്‍ വീഴുകയായിരുന്നു. വൃഷണ സഞ്ചിവഴി തുളച്ചുകയറിയ കമ്പി ഏതാണ്ട് വയറിന്‍െറ ഭാഗത്തുവരെ എത്തിയിരുന്നു. കൂടെ ജോലി ചെയ്തിരുന്നവര്‍ കമ്പി കോണ്‍ക്രീറ്റില്‍നിന്ന് മുറിച്ചുമാറ്റി ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. അത്യാഹിത വിഭാഗത്തിലത്തെിയ ഇദ്ദേഹത്തെ ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വിവിധ പരിശോധനകളില്‍ കമ്പി കുടലിനടുത്ത് വലതുവശത്തുള്ള വൃക്ക, കരള്‍ എന്നിവയുടെ സമീപം വരെ എത്തിയതായി കണ്ടത്തെിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. സര്‍ജറി വിഭാഗത്തിലെ ഡോ. സുല്‍ഫിക്കര്‍, ഡോ. വിജയകുമാരന്‍പിള്ള, ഡോ. അനില്‍കുമാര്‍, ഡോ. മീര്‍ ചിസ്തി, ഡോ. നവീന്‍, ഡോ. ദീപു ചെറിയാന്‍, ഡോ. ഗായത്രി, ഡോ. സുജിത്കുമാര്‍, ഡോ. ഹാരിസ്, വിദഗ്ധ നഴ്സുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.