കള്ളനോട്ടില്‍ വാട്ടര്‍മാര്‍ക്കും സില്‍വര്‍ ലൈനും; പിടികൂടിയത് ഒറിജിനലിനെ വെല്ലുന്ന വ്യാജനെ

ആറ്റിങ്ങല്‍: കാഴ്ചയില്‍ ഒറിജിനല്‍ നോട്ടുകളെ വെല്ലുന്ന വ്യാജനെയാണ് കഴിഞ്ഞദിവസം പിടികൂടിയത്. വ്യാജനോട്ടുകള്‍ അച്ചടിച്ച് എത്തിച്ചത് രാജ്യത്തിന് പുറത്തുനിന്നെന്ന സംശയവും വര്‍ധിക്കുന്നു. ഇവ രാജ്യത്തുടനീളം വിതരണം ചെയ്തിരിക്കുവാനുള്ള സാധ്യതയും ഉദ്യോഗസ്ഥര്‍ അന്വേഷിക്കുന്നുണ്ട്. ആര്‍ക്കും സംശയം തോന്നാത്ത തരത്തിലുള്ളതാണ് കഴിഞ്ഞ ദിവസം പിടിക്കപ്പെട്ട സംഘം വിതരണം ചെയ്ത കള്ളനോട്ടുകള്‍. വ്യാപാരികള്‍ക്കോ സാധാരണക്കാര്‍ക്കോ ഇവ വ്യാജനെന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. കള്ളനോട്ട് തിരിച്ചറിയുന്നതിനുള്ള യന്ത്രങ്ങളിലൂടെ മാത്രമേ ഇവ വ്യാജമാണെന്ന് കണ്ടത്തൊന്‍ സാധിക്കൂ. അതിനാല്‍തന്നെ ബാങ്കുകളിലോ നോട്ട് എണ്ണുന്ന യന്ത്രമുള്ള വ്യാപാര സ്ഥാപനങ്ങളിലോ എത്തുമ്പോള്‍ മാത്രമാണ് ഇവയെ തിരിച്ചറിയുക. സമീപകാലത്ത് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ സുരക്ഷാ സംവിധാനങ്ങള്‍ പോലും ഈ നോട്ടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വാട്ടര്‍മാര്‍ക്കുകള്‍, സില്‍വര്‍ ലൈന്‍, പ്രത്യേക എഴുത്തുകള്‍ എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ നോട്ടെണ്ണല്‍ യന്ത്രത്തിലും ഈ നോട്ടുകള്‍ വ്യാജമാണന്ന് കണ്ടത്തൊന്‍ കഴിയില്ല. പ്രതികളില്‍നിന്ന് കണ്ടെടുത്ത നോട്ടുകള്‍ ഒറിജിനലാണെന്നാണ് പൊലീസ് കരുതിയത്. പ്രതികള്‍ നോട്ടുകള്‍ വ്യജമാണെന്ന് സമ്മതിച്ചെങ്കിലും അതുറപ്പാക്കാന്‍ ആറ്റിങ്ങലിലെ പൊതുമേഖലാ ബാങ്കില്‍ എത്തിച്ച് പരിശോധിക്കേണ്ടിവന്നു. ഇവിടെനിന്നാണ് കള്ളനോട്ടാണെന്ന് സ്ഥിരീകരിച്ചത്. ഇത്രയും സാദൃശ്യങ്ങളോട് നോട്ട് അച്ചടിക്കണമെങ്കില്‍ രാജ്യത്തിന് പുറത്തുനിന്നുള്ള സഹായം ലഭിച്ചിരിക്കാമെന്നാണ് പൊലീസിന്‍െറ അനുമാനം. ഉറവിടം തേടിയുള്ള അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരൂവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പകുതി വിലയ്ക്കാണ് ഇവര്‍ക്ക് നോട്ട് ലഭിക്കുന്നത്. നാഗര്‍കോവില്‍, കോയമ്പത്തൂര്‍, ബാംഗ്ളൂര്‍ എന്നിവിടങ്ങളിലേക്കെല്ലാം നോട്ടിന്‍െറ ഉറവിടം തേടിയുള്ള അന്വേഷണം വ്യാപിപ്പിച്ചു. കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും കൊണ്ട് മാത്രമേ ഉറവിടം കണ്ടത്തൊനാകൂ. അന്തര്‍സംസ്ഥാന സംഘം ഇതിന് പിന്നിലുണ്ടാകുമെന്ന സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല. പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 500ന്‍െറ 230 നോട്ടുകളാണ് കണ്ടത്തെിയത്. വലിയൊരു മാഫിയാ സംഘത്തിലെ ചെറിയ കണ്ണികള്‍ മാത്രമാണ് പിടിയിലായവരെന്ന് പൊലീസ് പറയുന്നു. തെളിവെടുപ്പിനായി പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി കോടതിയെ സമീപിക്കുമെന്നും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.