കള്ളനോട്ട് പിടികൂടിയ സംഭവം: അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക്

ആറ്റിങ്ങല്‍: വാടകവീട്ടില്‍നിന്ന് ഒരുലക്ഷത്തോളം രൂപയുടെ കള്ളനോട്ട് കണ്ടെടുത്ത കേസില്‍ അന്വേഷണം അന്യസംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. കഴിഞ്ഞദിവസം രണ്ടുപേരെ കസ്റ്റഡിയിലെടുത്തതുകൂടാതെ കൂടുതല്‍ പ്രതികള്‍ വലയിലായതായാണ് വിവരം. വന്‍ റാക്കറ്റാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടികളുടെ കള്ളനോട്ട് കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് സൂചന ലഭിച്ചതായും പൊലീസ് പറയുന്നു. പിടികൂടിയ കള്ളനോട്ട് എല്ലാവിധത്തിലും ഒറിജിനല്‍ പോലെ തന്നെയാണ്. തിരിച്ചറിയാനുള്ള എല്ലാ പഴുതുകളും അടച്ചാണ് നോട്ടുകള്‍ തയാറാക്കിയിരിക്കുന്നത്. നോട്ടുകള്‍ ബാങ്കില്‍ പരിശോധിച്ചാണ് വ്യാജനാണെന്ന് തിരിച്ചറിഞ്ഞതെന്ന് സി.ഐ സുനില്‍കുമാര്‍ പറഞ്ഞു. കുറച്ചു നമ്പറുകളിലുള്ള നോട്ടുകളാണ് പിടികൂടിയതില്‍ ഉണ്ടായിരുന്നത്. റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍െറ മകളും സഹോദരനുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇരുവരും രാത്രി പത്തോടെ ആറ്റിങ്ങല്‍ മാമത്തെ കടയില്‍നിന്ന് നാരങ്ങാവെള്ളം കുടിച്ചശേഷം 500 രൂപയുടെ നോട്ട് നല്‍കിയത് കടക്കാരനില്‍ സംശയം ജനിപ്പിച്ചു. അഞ്ഞൂറില്‍ കുറഞ്ഞ ധാരാളം നോട്ടുകള്‍ കൈവശം ഉണ്ടായിരുന്നിട്ടും അവ നല്‍കാത്തതാണ് സംശയത്തിന് ഇടയാക്കിയത്. നോട്ട് വ്യാജനാണെന്ന് സംശയംതോന്നിയ കട ഉടമ ഇവരെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു. ചോദ്യംചെയ്തപ്പോഴാണ് വീട്ടില്‍ ഇനിയും ഇത്തരം നോട്ടുണ്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് ഇവരുടെ കല്ലമ്പലം മാവിന്‍ മൂട്ടിലെ വാടകവീട്ടില്‍നിന്ന് 91,500 രൂപ പൊലീസ് കണ്ടത്തെി. രണ്ടുദിവസം മുമ്പാണത്രേ ഇവര്‍ തൃശൂരില്‍നിന്ന് കല്ലമ്പലത്തത്തെിയത്. കുറച്ചുകാലമായി ഇവിടെ വാടകക്ക് വീട് എടുത്തിരുന്നു. റിട്ട. പൊലീസുകാരന്‍െറ അറിവോടെയാണ് കള്ളനോട്ട് ഇടപാട് നടന്നതെന്ന സംശയത്തിന്‍െറ പേരില്‍ അദ്ദേഹത്തെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കള്ളനോട്ട് ഇടപാടിനായാണ് കല്ലമ്പലത്ത് ഇവര്‍ വീട് വാടകക്കെടുത്തതെന്നാണ് പൊലീസ് വിലയിരുത്തല്‍. റൂറല്‍ എസ്.പി ഷെഫീന്‍ അഹമ്മദിന്‍െറ മേല്‍നോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.