നെടുമങ്ങാട്: പ്രവേശനോത്സവദിവസം നഗരസഭാപരിധിയിലെ അങ്കണവാടികള്‍ പ്രവര്‍ത്തിച്ചില്ല. രാവിലെ 10ന് നടക്കേണ്ട ഉദ്ഘാടനം നടന്നത് നെടുമങ്ങാട് സി.ഡി.പി.ഒ ഓഫിസില്‍ ഉച്ചക്ക് ഒരുമണിക്ക്. നഗരസഭയിലെ അങ്കണവാടികളിലും ബുധനാഴ്ച അവധിയാണെന്ന് കാട്ടി വര്‍ക്കര്‍മാര്‍ നോട്ടീസ് ഒട്ടിച്ചിരുന്നു. ഓരോ അങ്കണവാടിയില്‍നിന്ന് ഒരുകുട്ടിവീതം പങ്കെടുത്ത് നഗരസഭ പരിധിക്ക് പുറത്ത് നെടുമങ്ങാട് ബ്ളോക് പഞ്ചായത്ത് വളപ്പിലെ ഐ.സി.ഡി.എസ് ഓഫിസിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്. 30ല്‍ താഴെ അങ്കണവാടികളില്‍ നിന്നാണ് കുട്ടികള്‍ പങ്കെടുത്തത്. മറ്റിടങ്ങളില്‍നിന്ന് ആരുമത്തെിയില്ല. രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരുമായി വളരെ കുറച്ചുപേര്‍ മാത്രമേ പങ്കെടുത്തുള്ളൂ. രാവിലെ 10ന് നടക്കേണ്ട ഉദ്ഘാടനത്തിന് ഉച്ചക്ക് ഒരുമണിയോടെയാണ് നഗരസഭ ചെയര്‍മാന്‍ എത്തിയത്. നഗരസഭയിലെ അങ്കണവാടി പ്രവേശനോത്സവം ഒരുസ്ഥലത്ത് നടത്തിയാല്‍ മതിയെന്ന് അധികൃതരുടെ നിര്‍ദേശമുണ്ടെന്ന് സി.ഡി.പി.ഒയുടെ ചുമതലയുള്ള സൂപ്പര്‍വൈസര്‍ അറിയിച്ചു. സമീപപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ കുട്ടികള്‍ പ്രവേശനോത്സവം ആഘോഷമാക്കിയപ്പോള്‍ നഗരസഭയിലെ കുട്ടികള്‍ വീട്ടിലിരിക്കേണ്ടിവന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.