തിരുവനന്തപുരം: കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ കോളനിയില്‍ ചൊവ്വാഴ്ച്ച രാത്രിയുണ്ടായ ഗുണ്ടാ ആക്രമണത്തില്‍ കുപ്രസിദ്ധ ഗുണ്ട ഗുണ്ടുകാട് സാബുവുള്‍പ്പെടെ നാല് പേര്‍ക്കെതിരെ മ്യൂസിയം പൊലീസ് കെസെടുത്തു. സാബുവിന് പുറമെ പഞ്ചര്‍ ബൈജു, വിനോദ്, റെജി എന്നിവര്‍ക്കെതിരെയാണ് ആയുധങ്ങള്‍ കൈവശംവെക്കല്‍, വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറി ആക്രമിക്കല്‍, സ്ത്രീകളെ അസഭ്യംപറയല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുള്ളത്. വീടുകയറിയുള്ള അക്രമത്തില്‍ കുന്നുകുഴി ഭാരത് ഹില്‍ സ്വദേശി ഷൈജുവിന് (38 ) പരിക്കേറ്റിരുന്നു. ഷൈജുവിന്‍െറ അമ്മായിയായ തങ്കച്ചി പ്രതികള്‍ക്കെതിരെ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പട്ടാണ് രാത്രി വടിവാളുമായി വീടുകയറി ഭീഷണിപ്പെടുത്തിയത്. ഇത് ചോദ്യം ചെയ്യുന്നതിനിടെ ഷൈജുവിനെ വടിവാള്‍ കൊണ്ട് തലക്ക് വെട്ടുകയായിരുന്നു. ഷൈജു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.