മണ്ണന്തല: യുവാവിനെ വീട്ടില്‍ക്കയറി വെട്ടാന്‍ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതിയും അറസ്റ്റില്‍. കുടപ്പനക്കുന്ന് പാതിരിപ്പള്ളി പുതിച്ചിയില്‍ ഗിരിജാ നിവാസില്‍ സുരേഷ് ഗോപി (28)യാണ് മണ്ണന്തല പൊലീസിന്‍െറ പിടിയിലായത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പുതിച്ചിക്ക് സമീപം പൊതുസ്ഥലത്ത് നിരന്തരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന സംഘത്തെക്കുറിച്ച് മണ്ണന്തല പൊലീസിന് പരിസരവാസികള്‍ വിവരം നല്‍കുകയും ഞായറാഴ്ച പൊലീസ് എത്തി ഇവരെ പിടികൂടി കേസെടുക്കുകയുമായിരുന്നു. മദ്യപസംഘത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത് പ്രദേശവാസിയായ സുരേഷാണെന്നാരോപിച്ച് തിങ്കളാഴ്ച വൈകുന്നേരത്തോടെ മദ്യപസംഘത്തിലെ ചിലര്‍ മാരകായുധങ്ങളുമായി സുരേഷിന്‍െറ വീട്ടിലത്തെി ഇയാളെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തത്തെിയ പൊലീസിനെക്കണ്ട് സംഘം ഓടി രക്ഷപ്പെട്ടു. ഇവരെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ച പൊലീസ് നടത്തിയ അന്വേഷണത്തില്‍ തിങ്കളാഴ്ച രാത്രി കേസിലെ പ്രതിയായ സതീഷ് കുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പൊലീസിനെക്കണ്ട് ഓടി രക്ഷപ്പെട്ട പ്രധാന പ്രതിയായ സുരേഷ് ഗോപിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പിടിയിലായ സതീഷ് കുമാറില്‍നിന്ന് ഒപ്പമുണ്ടായിരുന്നയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ മണ്ണന്തല സബ് ഇന്‍സ്പെക്ടര്‍ അശ്വനിയും സംഘവും നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച വൈകീട്ട് സുരേഷ് ഗോപി പിടിയിലായത്. ഇയാളുടെ വീട്ടില്‍നിന്ന് ആക്രമണത്തിന് ഉപയോഗിച്ച ആയുധവും പൊലീസ് കണ്ടത്തെി. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.