അമ്പലത്തറ: പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. വീട്ടിനുള്ളില്‍ കയറിയാണ് ഒന്നരവയസ്സുകാരിയെ കടിച്ചത്. അമ്പലത്തറ കോട്ടപുറത്ത് താമസിക്കുന്ന ഖദറുദ്ദീന്‍(40), മകന്‍ സഫ്വാന്‍(17), സഹോദരീപുത്രി സഹര്‍ (ഒന്നര) എന്നിവര്‍ക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച രാവിലെ വീട്ടിന്‍െറ ഉമ്മറത്ത് ഇരിക്കുകയായിരുന്ന ഖദറുദ്ദീനെ വീടിന് മുന്‍വശത്തത്തെിയ നായ കടിക്കുകയായിരുന്നു. നായയെ ഓടിക്കാനത്തെിയ മകനെയും കടിച്ചു. ഹെല്‍മറ്റ് എടുത്ത് നായയെ അടിച്ചോടിക്കാന്‍ ശ്രമിച്ചെങ്കിലും അടിയേറ്റ നായ വീട്ടിനുള്ളിലേക്ക് കയറി ഓടുകയായിരുന്നു. ഇതിനിടെ കട്ടിലില്‍ കിടന്ന കുഞ്ഞിനെ കടിച്ചു. നിലവിളികേട്ട് എത്തിയ സമീപവാസികള്‍ നായയെ എറിഞ്ഞ് ഓടിക്കുകയായിരുന്നു. കടിയേറ്റവരെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. മാസങ്ങളായി അമ്പലത്തറ, കോട്ടപുറം ഭാഗങ്ങള്‍ തെരുവ് നായ്ക്കളുടെ വിഹാരകേന്ദ്രങ്ങളാണ്. പകല്‍ സമയത്തുപോലും കാല്‍നടക്കാര്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണ്. ഇതിനെതിരെ നിരവധിതവണ നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത അവസ്ഥയാണന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികള്‍ എങ്ങനെ ഇതുവഴി നടന്നുപോകുമെന്ന ഭീതിയിലാണ് രക്ഷാകര്‍ത്താക്കള്‍. കഴിഞ്ഞവര്‍ഷം പൂന്തുറ സെന്‍റ് ഫിലോമിനാസ് സ്കൂളില്‍ കയറി നഴ്സറി വിദ്യാര്‍ഥിയെ നായ കടിച്ചിരുന്നു. തുടര്‍ന്ന് നായപിടിത്തം അല്‍പമൊന്ന് സജീവമാക്കി. ഇത് നിലച്ചതോടെയാണ് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി തെരുവുനായ്ക്കളുടെ എണ്ണം പ്രദേശങ്ങളില്‍ കൂടിവരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് വള്ളക്കടവ് എയര്‍ ഇന്ത്യ നഗറില്‍ വീട്ടില്‍ കയറി വളര്‍ത്തുകോഴികളെ നായ്ക്കള്‍ കടിച്ചുകൊന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.