തിരുവനന്തപുരം: ക്വാറികളുടെ പ്രവര്‍ത്തനത്തിനും ഖനനത്തിനും ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ എന്‍.ഒ.സിയോടെ മാത്രമേ അനുമതി നല്‍കാവൂ എന്ന രീതി പുന$സ്ഥാപിക്കണമെന്ന് ജില്ലാ വികസന സമിതിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിലവില്‍ ജിയോളജി വകുപ്പിന്‍െറ അനുമതി മാത്രം മതി. ഇതുമൂലം പാരിസ്ഥിതിക പ്രാധാന്യമുള്ള നിരവധി മേഖലകളില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയില്‍ ഖനനം നടക്കുന്നതായുള്ള പരാതികളെ തുടര്‍ന്നാണ് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. നെടുമങ്ങാട് താലൂക്കിലുള്‍പ്പെടെ നിരവധി ക്വാറികളുടെ പ്രവര്‍ത്തനം പരിസ്ഥിതിക്കും ജനങ്ങള്‍ക്കും പ്രശ്നങ്ങളുയര്‍ത്തുന്നതായി സി. ദിവാകരന്‍ എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ടിപ്പര്‍ ലോറികളുടെ അമിതവേഗവും അപകടങ്ങള്‍ക്ക് കാരണമാകുന്നതായി അദ്ദേഹം പറഞ്ഞു. ഇതത്തേുടര്‍ന്ന് അമിതവേഗത്തില്‍ പായുന്ന ടിപ്പറുകള്‍ പിടിച്ചെടുക്കാന്‍ പൊലീസിനും ആര്‍.ടി.ഒമാര്‍ക്കും വില്ളേജ് ഓഫിസര്‍മാര്‍ക്കും കലക്ടര്‍ ബിജു പ്രഭാകര്‍ നിര്‍ദേശം നല്‍കി. സംരക്ഷിതമേഖലയായ മയിലാടുംപാറയില്‍ യാതൊരുവിധ ഖനനവും അനുവദിക്കില്ളെന്ന് കലക്ടര്‍ അറിയിച്ചു. മേഖലയില്‍ റവന്യൂഭൂമിയിലേക്ക് കടന്നുകയറി ഖനനം നടക്കുന്ന വിവരം ഡി.കെ. മുരളി എം.എല്‍.എയാണ് ഉന്നയിച്ചത്. ജില്ലയിലെ റീസര്‍വേ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ആക്ഷന്‍ പ്ളാന്‍ അടുത്ത വികസനസമിതി യോഗത്തില്‍ അവതരിപ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഇതിനായി ഡെപ്യൂട്ടി കലക്ടര്‍മാരുടേയും സര്‍വേവിഭാഗത്തിലെയും അനുബന്ധ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം ഈയാഴ്ച ചേരും. പട്ടയപ്രശ്നം സംബന്ധിച്ച് ബി. സത്യന്‍, വി. ജോയ് ഉള്‍പ്പെടെയുള്ള എം.എല്‍.എമാര്‍ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് ഇക്കാര്യം കലക്ടര്‍ അറിയിച്ചത്. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭ്യമാകാത്തതിനാല്‍ സഹായത്തിന് തടസ്സമുള്ളതടക്കമുള്ള പ്രശ്നങ്ങളില്‍ കൊല്ലം കലക്ടറുമായി യോഗം ചേര്‍ന്ന ശേഷം നടപടിയെടുക്കുമെന്ന് വി. ജോയി എം.എല്‍.എയെ കലക്ടര്‍ അറിയിച്ചു. വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ തിരുവനന്തപുരം സ്വദേശികളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യമുള്ളവര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസറെ ഡിസ്ചാര്‍ജ് സമ്മറിയുമായി സമീപിക്കാവുന്നതാണ്. പനി വ്യാപകമായതിനാല്‍ പ്രാഥമിക, സാമൂഹിക ആരോഗ്യകേന്ദ്രങ്ങളില്‍ തിരക്കനുസരിച്ച് ഒ.പി സമയം കൂട്ടാന്‍ നിര്‍ദേശം നല്‍കിയതായി സി. ദിവാകരന്‍ എം.എല്‍.എക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മറുപടി നല്‍കി. യോഗത്തില്‍ കലക്ടര്‍ അധ്യക്ഷത വഹിച്ചു. ബി. സത്യന്‍ എം.എല്‍.എ, കോര്‍പറേഷന്‍ മേയര്‍ വി.കെ. പ്രശാന്ത്, ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ്, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍െറ പ്രതിനിധി സി. ലെനിന്‍, ഡോ. എ. സമ്പത്ത് എം.പിയുടെ പ്രതിനിധി ജാഹിര്‍ ഹുസൈന്‍, ഡോ. ശശി തരൂര്‍ എം.പിയുടെ പ്രതിനിധി എ. ഷിബു, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയുടെ പ്രതിനിധി ഐ. സമീന്‍ ഷാ, കെ.എസ്. ശബരീനാഥന്‍ എം.എല്‍.എയുടെ പ്രതിനിധി എം. പത്മകുമാര്‍, എം. വിന്‍സന്‍റ് എം.എല്‍.എയുടെ പ്രതിനിധി ആര്‍.ഇ. ജോസ്, വി.എസ്. ശിവകുമാര്‍ എം.എല്‍.എയുടെ പ്രതിനിധി ജി. സുരേഷ്കുമാര്‍, ഒ. രാജഗോപാല്‍ എം.എല്‍.എയുടെ പ്രതിനിധി എം. രഞ്ജിത്ത്, ജില്ലാ പ്ളാനിങ് ഓഫിസര്‍ വി.എസ്. ബിജു തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.