വാഹനങ്ങള്‍ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

അമരവിള: നാട്ടുകാര്‍ വാഹനങ്ങള്‍ തടഞ്ഞ് റോഡ് ഉപരോധിച്ചു. അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ ഓടി പെരുങ്കടവിള -നെയ്യാറ്റിന്‍കര റോഡ് പൊട്ടിപ്പൊളിഞ്ഞതിനെ തുടര്‍ന്നാണ് നാട്ടുകാരുടെ പ്രതിഷേധം. പെരുങ്കടവിളയില്‍നിന്ന് മാമ്പഴക്കര വഴി നെയ്യാറ്റിന്‍കരയിലത്തെുന്ന പ്രധാന റോഡ് അമിത ഭാരം കയറ്റിയ വാഹനങ്ങള്‍ ഓടുന്നതിലൂടെ പൊട്ടിപ്പൊളിയുന്നെന്ന് നാട്ടുകാര്‍ പഞ്ചായത്തിനും പൊലീസിനും മരാമത്ത് വകുപ്പിനും പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ നടപടി സ്വീകരിക്കാത്തതോടെയാണ് ശനിയാഴ്ച ലോറികള്‍ തടഞ്ഞത്. വിഴിഞ്ഞം പദ്ധതിക്ക് കല്ളെത്തിക്കുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ലോറികളാണ് റോഡിലൂടെ ഒടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൂടാതെ, പെരുങ്കടവിള പഞ്ചായത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന 15 ഓളം ക്വാറികളില്‍നിന്നുള്ള ലോറികളും റോഡിലൂടെയാണ് യാത്ര ചെയ്യുന്നത്. അഞ്ച് വര്‍ഷത്തിനു മുമ്പ് നവീകരിച്ച റോഡ് അമിത ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്രയിലൂടെ പൊട്ടിപ്പൊളിഞ്ഞ് യാത്രാ യോഗ്യമല്ലാതാവുകയായിരുന്നു. പലയിടങ്ങളിലും റോഡ് ഇടിഞ്ഞുതാണതോടെ റോഡിന് ഇരുവശങ്ങളിലെയും സംരക്ഷണ ഭിത്തികള്‍ തകര്‍ന്നനിലയിലാണ്. പെരുങ്കടവിള ശ്രീബാല ഭദ്രകാളി ദേവീക്ഷേത്രത്തിന്‍െറ മതില്‍ തകര്‍ന്ന് വീഴാവുന്ന അവസ്ഥയിലാണ്. ശനിയാഴ്ച ഉച്ചയോടെ ആരംഭിച്ച പ്രതിഷേധം രണ്ടുമണിക്കൂറോളം നീണ്ടു. തുടര്‍ന്ന് മാരായമുട്ടം എസ്.ഐ ഹരിലാലിന്‍െറ നേതൃത്വത്തില്‍ പൊലീസത്തെി നാട്ടുകാരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് അമിതഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം താല്‍ക്കാലികമായി തടഞ്ഞതായി അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.