നെടുമങ്ങാട് നഗരസഭയിലെ മുഴുവന്‍ വീടുകളിലും ശൗചാലയം പദ്ധതി ആരംഭിച്ചു

നെടുമങ്ങാട്: നഗരസഭയെ ജില്ലയിലെ ആദ്യത്തെ ഒ.ഡി.എഫ് (പുറംപ്രദേശത്തെ മലമൂത്ര വിസര്‍ജനം ഇല്ലാതാക്കുന്ന) നഗരസഭയാക്കി മാറ്റാനുള്ള പദ്ധതിക്ക് തുടക്കം. ശൗചാലയങ്ങളില്ലാത്ത മുഴുവന്‍ കുടുംബങ്ങളെയും സ്വച്ഛ്ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ ഒന്നാം ഗഡു ധനസഹായ വിതരണോദ്ഘാടനം സി. ദിവാകരന്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജഹാംഗീര്‍ പദ്ധതി വിശദീകരിച്ചു. പി. ഹരികേശന്‍ നായര്‍, ലേഖ വിക്രമന്‍, ടി.ആര്‍. സുരേഷ്, ഗീതകുമാരി, റഹിയാനത്ത് ബീവി, വട്ടപ്പാറ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ശുചിത്വ മിഷന്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ നിര്‍മാണ രീതികളെക്കുറിച്ച് ക്ളാസെടുത്തു. കേന്ദ്രസര്‍ക്കാറിന്‍െറ 5383 രൂപയും നഗരസഭയുടെ വിഹിതമായ 10,000 രൂപയുമാണ് ഒരോ ഗുണഭോക്താവിനും നല്‍കുന്നത്. പദ്ധതിയുടെ ഭാഗമായി മാര്‍ക്കറ്റ്, കച്ചേരി, പഴകുറ്റി എന്നിവിടങ്ങളില്‍ പൊതുശൗചാലയങ്ങളും നിര്‍മിക്കുന്നുണ്ട് .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.