തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ വിതരണം സംബന്ധിച്ച അഭിപ്രായ സര്‍വേക്ക് കുടുംബശ്രീയെ ചുമതലപ്പെടുത്തിയ വിഷയത്തില്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം. ആരോപണ, പ്രത്യാരോപണങ്ങളില്‍ രംഗം വഷളാവുകയും ബഹളം വാക്കേറ്റത്തിന് വഴിമാറുകയും ചെയ്തതോടെ കൗണ്‍സില്‍ യോഗം പാതിവഴിയില്‍ പിരിഞ്ഞു. പ്രതിപക്ഷമായ ബി.ജെ.പിയും യു.ഡി.എഫും പ്രതിഷേധത്തില്‍ ഒന്നിച്ചതിനും കൗണ്‍സില്‍ യോഗം സാക്ഷിയായി. കൗണ്‍സിലര്‍മാരെ നോക്കുകുത്തികളാക്കി കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് സര്‍വേ നടത്തുന്നത് ശരിയല്ളെന്ന് ചര്‍ച്ചക്കിടെ ആക്കുളം കൗണ്‍സിലര്‍ വി.ആര്‍. സിനി ആരോപിച്ചു. ഇത് മറ്റ് കൗണ്‍സിലര്‍മാരും ഏറ്റുപിടിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വേ ആരംഭിക്കുന്ന കാര്യം കൗണ്‍സിലര്‍മാരായ തങ്ങളെ അറിയിക്കാനുള്ള മര്യാദപോലും കാണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. കൗണ്‍സിലര്‍മാരുടെ ജോലി ഹൈജാക് ചെയ്യാന്‍ ആരെയും അനുവദിക്കില്ളെന്നും സര്‍വേ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും സിനി പറഞ്ഞു. തുടര്‍ന്ന് ബി.ജെ.പി കൗണ്‍സിലര്‍ എം.ആര്‍. ഗോപനും ഇതിനെ അനുകൂലിച്ച് രംഗത്തുവന്നു. എന്നാല്‍, സര്‍ക്കാറിന്‍െറ പ്രഖ്യാപിത നയമനുസരിച്ചുള്ള പദ്ധതിക്ക് തുരങ്കം വെക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നതെന്ന വാദവുമായി എല്‍.ഡി.എഫ് കൗണ്‍സിലര്‍ പാളയം രാജന്‍ രംഗത്തത്തെിയതോടെ യോഗം വാക്കേറ്റത്തിനും ബഹളത്തിനും വഴിമാറി. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പലരും എഴുന്നേറ്റുനിന്ന് ബഹളം തുടങ്ങി. സര്‍ക്കാറിന്‍െറ പ്രഖ്യാപിതനയം നിയമസഭയില്‍ മതിയെന്നും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ അത് അനുവദിക്കാനാകില്ളെന്നുമായിരുന്നു പ്രതിപക്ഷാംഗങ്ങളുടെ നിലപാട്. സര്‍ക്കാര്‍ ഉത്തരവായതിനാല്‍ കൗണ്‍സിലര്‍മാരുടെ ആവശ്യങ്ങള്‍ സര്‍ക്കാറിന്‍െറ ശ്രദ്ധയില്‍പെടുത്താമെന്നായിരുന്നു മേയര്‍ അഡ്വ. വി.കെ. പ്രശാന്തിന്‍െറ മറുപടി. ബഹളം മൂര്‍ച്ഛിച്ചപ്പോള്‍ മൈക്ക് ഓഫ് ചെയ്തത് ചോദ്യം ചെയ്ത് കൗണ്‍സിലര്‍ സിനി നടുത്തളത്തിലത്തെി. പ്രതിപക്ഷാംഗങ്ങള്‍ക്ക് പറയാനുള്ള അവസരം നല്‍കാതെ മൈക്ക് ഓഫ് ചെയ്യുന്ന പ്രവണത ശരിയല്ളെന്ന് മേയര്‍ക്ക് മുന്നിലത്തെി സിനി ബോധിപ്പിച്ചു. ഇതോട മൈക്ക് ഓണ്‍ ചെയ്യാന്‍ മേയര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ഉത്തരവിന്‍െറ പകര്‍പ്പ് മേയര്‍ മേശപ്പുറത്ത് വെക്കാന്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. ഗിരികുമാര്‍ ആവശ്യപ്പെട്ടു. സര്‍വേ നടപടികളിലൂടെ നഗരസഭ രാഷ്ട്രീയം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, സര്‍ക്കാര്‍ തീരുമാനം തിരുവനന്തപുരം നഗരസഭയെ മാത്രമല്ല ബാധിക്കുന്നതെന്നും സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതാണെന്നും എല്‍.ഡി.എഫ് കൗണ്‍സിലറും ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ. ശ്രീകുമാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ക്ക് അറിയിപ്പ് നല്‍കുന്നതില്‍ പിഴവുണ്ടായെങ്കില്‍ അതാണ് പരിഹരിക്കേണ്ടത്. അല്ലാതെ സര്‍വേ നിര്‍ത്തിവെക്കുകയല്ല വേണ്ടത്. ഇക്കാര്യത്തില്‍ യു.ഡി.എഫും ബി.ജെ.പിയും ഒരുമിച്ച് നിന്നെതിര്‍ത്താല്‍ എല്‍.ഡി.എഫ് ശക്തമായി നേരിടുമെന്നും ശ്രീകുമാര്‍ പറഞ്ഞു. കുടുംബശ്രീ സര്‍ക്കാര്‍ ഏജന്‍സിയാണെന്നും സര്‍വേ നിര്‍ത്തിവെച്ചാല്‍ പെന്‍ഷന്‍ വിതരണം മുടങ്ങുമെന്നും മേയര്‍ പറഞ്ഞു. പെന്‍ഷന്‍ ബാങ്ക് വഴിയോ നേരിട്ടോ എന്നത് സംബന്ധിച്ച സര്‍വേ മാത്രമാണ് നിലവില്‍ നടത്തുന്നത്. ഇത് എതിര്‍ക്കേണ്ടതിന്‍െറ ആവശ്യമില്ല. കൗണ്‍സിലര്‍മാരുടെ ആവശ്യം കത്തുമുഖേന സര്‍ക്കാറിനെ അറിയിക്കാമെന്നും മേയര്‍ അറിയിച്ചു. എന്നാല്‍, വിഷയം വോട്ടിനിടണമെന്ന ആവശ്യവുമായി പ്രതിപക്ഷം ബഹളം തുടര്‍ന്നു. പ്രതിഷേധവുമായി ഇവര്‍ നടുത്തളത്തിലിറങ്ങിയതോടെ മറ്റ് പ്രമേയങ്ങള്‍ പാസായതായി അറിയിച്ച് മേയര്‍ യോഗം അവസാനിപ്പിച്ചു. ഇടതുമുന്നണിയുടെ ഗീതാഗോപാല്‍, വഞ്ചിയൂര്‍ പി. ബാബു, കെ. ശ്രീകുമാര്‍, കാഞ്ഞിരംപാറ രവി, യു.ഡി.എഫിലെ നെടുമം മോഹനന്‍, ഡി. അനില്‍കുമാര്‍, ബി.ജെ.പിയിലെ എം. ലക്ഷ്മി, കെ. അനില്‍കുമാര്‍, വി. ഗിരി തുടങ്ങിയവരും സംസാരിച്ചു. ക്ഷേമ പെന്‍ഷനുകള്‍ നഗരസഭ വഴിയാണ് വിതരണം ചെയ്തുവരുന്നത്. ഇത് മുമ്പ് മണിയോര്‍ഡറായിട്ടാണ് വിതരണം ചെയ്തിരുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഇത് ബാങ്ക് വഴിയാക്കിയതോടെ പലര്‍ക്കും കിട്ടാതായി. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ ഏത് രീതിയിലത്തെിക്കണമെന്നതുസംബന്ധിച്ച് വാര്‍ഡുകളില്‍ സര്‍വേ നടക്കുന്നത്. എ.ഡി.എസുകളും കുടുംബശ്രീ സി.ഡി.എസുകളുമാണ് സര്‍വേ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.