മാധ്യമം വിദ്യാഭ്യാസ സെമിനാര്‍

തിരുവനന്തപുരം: തേമ്പാംമൂട് ജനതാ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാധ്യമം വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചു. കേരള ടെക്നിക്കല്‍ യൂനിവേഴ്സിറ്റി പ്രോ-വൈസ് ചാന്‍സലര്‍ എം. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ഹയര്‍ സെക്കന്‍ഡറി പൂര്‍ത്തിയാക്കുന്നത് അറിവിന്‍െറ പ്രാരംഭഘട്ടം മാത്രമാണെന്നും അവരവരുടെ അഭിരുചിക്കനുസരിച്ച് സ്വന്തം മേഖലകള്‍ കണ്ടത്തെണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ മാനേജര്‍ അഡ്വ. ആനക്കുഴി സജീവ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എം. അബ്ദുല്‍ നാസര്‍ സ്വാഗതവും പ്രഥമാധ്യാപിക ഷീജ നന്ദിയും പറഞ്ഞു. മാധ്യമം റെസിഡന്‍റ് മാനേജര്‍ വി.സി. മുഹമ്മദ് സലീം മുഖ്യപ്രഭാഷണം നടത്തി. നാസിമുദ്ദീന്‍ ആലംകോട് പദ്ധതി വിശദീകരിച്ചു. മുസ്ലിയാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ് അക്കാദമിക് ഡയറക്ടര്‍ എച്ച്.എസ്. ഉമര്‍ സെമിനാര്‍ നയിച്ചു. പി.ടി.എ പ്രസിഡന്‍റ് സനല്‍കുമാര്‍, സ്കൂള്‍ മാനേജിങ് ട്രസ്റ്റി മുജീബ് എന്നിവര്‍ സംസാരിച്ചു. മാധ്യമം ഡി.സി.ഒ റഹീം കല്ലറ, ബി.ഡി.ഒ അഫ്സി, എം.ഇ മുനീര്‍, നിസാമുദ്ദീന്‍ പനവൂര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.