മാതാവ് വൃക്ക നല്‍കും, അന്‍വര്‍ഷാക്ക് സുമനസ്സുകളുടെ സഹായവും വേണം

നെടുമങ്ങാട്: ഗള്‍ഫ് ജീവിതത്തിലെ അപകടത്തില്‍ ഗുരുതര പരിക്കേറ്റ മകന് വൃക്ക നല്‍കാന്‍ മാതാവ് തയാര്‍. പക്ഷേ, ശസ്ത്രക്രിയക്ക് സുമനസ്സുകള്‍ കനിയണം. ചുള്ളിമാനൂര്‍ ചാവറക്കോണം കുന്നുംപുറത്ത് വീട്ടില്‍ യൂസുഫ്-ജുനൈദ ദമ്പതികളുടെ മകന്‍ അന്‍വര്‍ഷാ (24) ആണ് വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് പണമില്ലാതെ ദുരിതജീവിതം നയിക്കുന്നത്. പിതാവ് കൂലിപ്പണിക്കുപോയി കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമുള്ള ദരിദ്രകുടുംബത്തെ കരകയറ്റാനാണ് കഴിഞ്ഞവര്‍ഷം അവസാനത്തോടെ ഓട്ടോഡ്രൈവറായ അന്‍വര്‍ഷാ ഖത്തറിലേക്ക് ഹൗസ് ഡ്രൈവറായി ജോലിക്കുപോയത്. എന്നാല്‍, അവിടെ കാത്തിരുന്നത് മറ്റൊരു ദുരന്തമായിരുന്നു. ജോലിയില്‍ പ്രവേശിച്ച് രണ്ടുമാസത്തിനിടെ നടന്ന അപകടത്തില്‍ കാലൊടിഞ്ഞ് ചികിത്സയില്‍ കഴിയവേ വൃക്കകളും തകരാറിലായി. തുടര്‍ന്ന് നാട്ടിലത്തെി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നടത്തി. എന്നാല്‍, കിഡ്നി മാറ്റിവെക്കാതെ മാര്‍ഗമില്ളെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ എന്ത് ചെയ്യുമെന്നറിയാതെ ദരിദ്രകുടുംബം കുഴങ്ങി. നാട്ടുകാരുടെ സഹായത്തോടെയാണ് ഡയാലിസിസും മറ്റ് ചികിത്സയും നടത്തിവരുന്നത്. വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയക്ക് ആറുലക്ഷത്തിലധികം രൂപയാണ് ചെലവ്. മാതാവ് ജുനൈദ വൃക്ക നല്‍കാന്‍ തയാറാണെങ്കിലും പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ വൈകുകയാണ്. നാട്ടുകാര്‍ ചികിത്സാ സഹായസമിതി രൂപവത്കരിച്ച് ബാങ്ക് അക്കൗണ്ട് തുറന്നിട്ടുണ്ട്. 852210110005075 (ഐ.എഫ്.എസ്.ഇ കോഡ്: ബി.കെ.ഐ.ഡി 0008522) നമ്പറില്‍ ബാങ്ക് ഓഫ് ഇന്ത്യ ചുള്ളിമാനൂര്‍ ബ്രാഞ്ചിലാണ് അക്കൗണ്ട്. ഫോണ്‍: 9048744373.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.