എസ്റ്റേറ്റ് വാര്‍ഡില്‍ റോഡ് തകര്‍ന്നിട്ട് ഒരു വര്‍ഷം; ബസ് ഓട്ടം നിലച്ചു

നേമം: പാപ്പനംകോട് റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ബസ് സര്‍വിസ് നിര്‍ത്തലാക്കിയത് ഒരു പ്രദേശത്തെ ജനതക്ക് യാത്രാസൗകര്യം ഇല്ലാതാക്കി. റോഡ് അടിയന്തരമായി ടാര്‍ ചെയ്ത് ബസ് സര്‍വിസ് പുന$സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാപ്പനംകോട്ട് ശനിയാഴ്ച നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു. കരമന-കളിയിക്കാവിള ദേശീയപാതയില്‍ പാപ്പനംകോട് നിന്ന് മലയിന്‍കീഴിലേക്ക് പോകുന്ന റോഡില്‍ നാഗര്‍ ആല്‍ത്തറക്ക് എതിര്‍വശത്ത് മാങ്കുളം-പേരയക്കോണം-സത്യന്‍ നഗര്‍ റോഡ് ആണ് തകര്‍ന്ന് തരിപ്പണമായതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ഇതുവഴിയുള്ള സര്‍വിസ് രണ്ടാഴ്ച മുമ്പ് നിര്‍ത്തലാക്കിയത്. ഒരു വര്‍ഷം മുമ്പ് റോഡ് ടാര്‍ ചെയ്യാന്‍ തുക അനുവദിച്ചെങ്കിലും തുക കുറവായതിനാല്‍ കരാര്‍ ഏറ്റെടുത്ത് ചെയ്യാന്‍ ആരും തയാറായില്ല. ഇത് റോഡിന്‍െറ സ്ഥിതി കൂടുതല്‍ വഷളാക്കുകയും കുത്തിറക്കമുള്ള റോഡിന്‍െറ പല ഭാഗത്തും കാല്‍നടയും വാഹനഗതാഗതവും ദുഷ്കരമാക്കി തീര്‍ക്കുകയും ചെയ്തു. ഒരു വാഹനത്തിനും കടന്നുപോകാന്‍ പറ്റാത്ത വിധം റോഡ് തകര്‍ന്നിട്ടും വാര്‍ഡ് കൗണ്‍സിലര്‍, എം.എല്‍.എ എന്നിവര്‍ ഒന്നും ചെയ്തില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഇതുവഴി സത്യന്‍ നഗര്‍, പേരയക്കോണം, മലമേല്‍കുന്ന്, വെട്ടിക്കുഴി, എസ്റ്റേറ്റ് വഴി ചുറ്റിയാണ് ബസ് റൂട്ട്. മലമേല്‍കുന്നിന്‍െറ മറുവശം കരമനയാറ് കഴിഞ്ഞ് മുടവന്‍മുഗള്‍ ആണ്. കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ ജനങ്ങളെ ഇതുവഴിയുള്ള കെ.എസ്.ആര്‍.ടി.സി ബസാണ് പുറംലോകവുമായി ബന്ധിപ്പിക്കുന്നത്. റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിച്ച് ഇത് വഴിയുള്ള ബസ് സര്‍വിസ് പുനരാരംഭിക്കാന്‍ അധികൃതര്‍ തയാറാകണമെന്നാവശ്യപ്പെട്ടാണ് മാങ്കുളം റെസിഡന്‍റ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ ശനിയാഴ്ച പാപ്പനംകോട്-മലയിന്‍കീഴ് റോഡ് ഉപരോധിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.