ലക്ഷ്യം പ്രഫഷനല്‍ ലൈബ്രറി; കടമ്പകള്‍ ഏറെ

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജ് ലൈബ്രറിയെ പ്രഫഷനല്‍ ലൈബ്രറിയാക്കാനുള്ള പ്രവര്‍ത്തനമാണ്് ഇപ്പോള്‍ നടത്തുന്നത്. പല പ്രമുഖ ഗ്രന്ഥങ്ങളുടയും ആദ്യ പതിപ്പ് ഈ ലൈബ്രറിയിലാണുള്ളത്. ആ അര്‍ഥത്തില്‍ പുരാവസ്തു ശേഖരംകൂടിയാണിവിടം. കേരളഭാഷയുടെ വ്യാകരണ ഗ്രന്ഥമായ ‘കേരളപാണിനീയ’ത്തിന്‍െറ ആദ്യ പതിപ്പ് ഇവിടെയുണ്ട്. കേരള പാണിനി എ.ആര്‍. രാജരാജവര്‍മ ഈ ലൈബ്രറി ഉപയോഗിച്ചിരുന്നു. പി.അനന്തന്‍പിള്ള കേരളപാണിനിയുടെ ജിവചരിത്രം എഴുതിയതിന്‍െറ ഒന്നാ പതിപ്പും ഇവിടെയുണ്ട്. ചങ്ങമ്പുഴ, ഒ.എന്‍.വി കുറുപ്പ്, സുഗതകുമാരി, പുതുശ്ശേരി രാമചന്ദ്രന്‍ തുടങ്ങിയവരൊക്കെ ഈ ലൈബ്രറി ഉപയോഗപ്പെടുത്തിയ എഴുത്തുകാരാണ്. വൈലോപ്പിള്ളിയുടെ കന്നിക്കൊയ്ത്തിന്‍െറ ആദ്യപതിപ്പും ഇവിടെയുണ്ട്. എന്നാല്‍, പുസ്തകങ്ങള്‍ ഇപ്പോഴും പൊടിപിടിച്ച് കിടപ്പാണ്. പുസ്തകങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ആവശ്യമായ സൗകര്യവുമില്ല. ലൈബ്രറിയില്‍ ഇരുന്ന് വായിക്കാന്‍ സ്ഥലവുമില്ല. 25000 പുസ്തകങ്ങളുണ്ടെങ്കിലും സ്ഥലമില്ലാത്തതിനാല്‍ പലതും കെട്ടിവെച്ചിരിക്കുകയാണ്. ആദ്യം പുസ്തകങ്ങളുടെ ഡാറ്റ എന്‍ട്രി നടത്തണം. പിന്നീട് പഴയ പുസ്തകങ്ങള്‍ ഡിജിറ്റലൈസ് ചെയ്യണം. എന്നാല്‍, ഇതിന് പേജൊന്നിന് അഞ്ചുരൂപ ചെലവാകും. വലിയൊരു തുക ലഭിച്ചാല്‍ മാത്രമേ അത് ചെയ്യാന്‍ കഴിയൂ എന്ന് അധ്യാപകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.