മാറനല്ലൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവിശ്വാസത്തിന്

കാട്ടാക്കട: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിപക്ഷം അവിശ്വാസത്തിനൊരുങ്ങുന്നു. 21അംഗ പഞ്ചായത്തില്‍ എട്ടംഗങ്ങളുള്ള ബി.ജെ.പിയാണ് ഭരണം കൈയാളുന്നത്. യു.ഡി.എഫില്‍ എട്ടും ഇടതുമുന്നണിയില്‍ അഞ്ചും അംഗങ്ങളാണ് പ്രതിപക്ഷത്തുള്ളത്. പഞ്ചായത്ത് പ്രസിഡന്‍റ് മായ, വൈസ് പ്രസിഡന്‍റ് മുരളീധരന്‍ എന്നിവര്‍ക്കെതിരെ അടുത്ത ആഴ്ച യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസത്തിന് നോട്ടീസ് നല്‍കുന്നതിനുള്ള അണിയറനീക്കങ്ങളാണ് നടക്കുന്നത്. പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ ഇടതുമുന്നണിയിലെ ചില അംഗങ്ങള്‍ പിന്തുണക്കുമെന്ന ഉറപ്പിലാണ് യു.ഡി.എഫ് അവിശ്വാസത്തിന് അണിയറനീക്കം നടത്തുന്നത്. ഭരണസമിതി കഷ്ടിച്ച് ആറുമാസം പിന്നിടുമ്പോള്‍തന്നെ അവിശ്വാസത്തിന് നോട്ടീസ് നല്‍കാനുള്ള നീക്കത്തില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ക്ക് എതിര്‍പ്പുള്ളതായും അറിയുന്നു. ഇതിനുപിന്നില്‍ ബി.ജെ.പിയുമായുണ്ടാക്കിയ രഹസ്യധാരണയാണെന്നും കോണ്‍ഗ്രസിലെ ചിലര്‍ ആരോപിക്കുന്നു. ബി.ജെ.പി ഭരണസമിതി അധികാരമേറ്റ് മാസങ്ങള്‍ കഴിഞ്ഞിട്ടും പഞ്ചായത്തിന്‍െറ അടിസ്ഥാനസൗകര്യവികസനങ്ങള്‍ക്കുപോലും ചെറുവിരല്‍ അനക്കിയില്ളെന്നും പഞ്ചായത്തിലെ പ്രധാന ആവശ്യമായ പൊതുശ്മശാന പൂര്‍ത്തീകരണം, തെരുവുവിളക്കുകള്‍ കത്തിക്കല്‍, അങ്കണവാടികളിലെ പോഷകാഹാരം നല്‍കല്‍, തൊഴിലുറപ്പ് പണിയിലെ കാലതാമസം എന്നിവയും ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് അവിശ്വാസത്തിലത്തെിച്ചതെന്നാണ് പ്രതിപക്ഷത്തിന്‍െറ ആരോപണം. പഞ്ചായത്ത് പ്രസിഡന്‍റിന്‍െറയും വൈസ് പ്രസിഡന്‍റിന്‍െറയും ഏകാധിപത്യഭരണം കാരണം പഞ്ചായത്തിന്‍െറ 2016 സാമ്പത്തികവര്‍ഷത്തിലെ പദ്ധതികളുടെ രൂപവത്കരണം പോലും നടന്നിട്ടില്ല. അവിശ്വാസത്തിന് പഞ്ചായത്തിലെ ചില ഉദ്യോഗസ്ഥരും പിന്തുണ നല്‍കുന്നതായി സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.