ഓണ്‍ലൈന്‍ വഴി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

വട്ടിയൂര്‍ക്കാവ്: ഓണ്‍ലൈനില്‍ പരസ്യം നല്‍കുന്നവരില്‍നിന്ന് കാമറകള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയയാള്‍ തമിഴ്നാട്ടില്‍ പിടിയിലായി. കണ്ണൂരില്‍ താല്‍ക്കാലികമായി താമസിച്ചുവരുന്ന തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്ന രമേഷാണ് കോയമ്പത്തൂരില്‍ പൊലീസ് പിടിയിലായത്. സംസ്ഥാനത്തെ നിരവധി സ്ഥലങ്ങളില്‍ ഓണ്‍ലൈന്‍ പരസ്യദാതാക്കളെ വഞ്ചിച്ച് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയെന്ന് പൊലീസ് പറഞ്ഞു. വട്ടിയൂര്‍ക്കാവ്, കന്‍േറാണ്‍മെന്‍റ് സ്റ്റേഷനുകളില്‍ അടുത്തിടെ ഇയാള്‍ക്കെതിരെ കബളിപ്പിക്കലിന് കേസെടുത്തിരുന്നു. വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാഴോട്ടുകോണം വയലിക്കട ടി.സി 35/406 വിശാഖ് ഭവനില്‍ വിശാഖിന്‍െറ രണ്ടുലക്ഷത്തില്‍പരം രൂപ വിലയുള്ള കാമറ കബളിപ്പിച്ച് കൈക്കലാക്കിയശേഷം ഇയാള്‍ കടന്നിരുന്നു. വിലപിടിപ്പുള്ള ഉപകരങ്ങള്‍ വില്‍പനക്കായി ഓണ്‍ലൈനില്‍ പരസ്യം നല്‍കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. പരസ്യംകണ്ട് കാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ ഉടമസ്ഥരെ ഫോണില്‍ ബന്ധപ്പെടുന്ന ഇയാള്‍ നേരിട്ടത്തെി ഉപകരണം കണ്ടശേഷം വിലയുറപ്പിക്കും. കാശിന് പകരം ചെക്കാണ് നല്‍കുന്നത്. ഉടമസ്ഥനെ വിശ്വസിപ്പിക്കുന്നതിനായി ആധാര്‍ കാര്‍ഡിന്‍െറ പകര്‍പ്പും നല്‍കും. ഇതിനുശേഷം ഉപകരണവുമായി ഇയാള്‍ മുങ്ങും. ഉപകരണത്തിന്‍െറ ഉടമസ്ഥന്‍ നിശ്ചിതദിവസം ബാങ്കിലത്തെി ചെക് നല്‍കുമ്പോഴാണ് ഇവ വണ്ടിച്ചെക്കാണെന്ന് മനസ്സിലാകുന്നത്. പൊലീസില്‍ പരാതിനല്‍കിയാലും ഫലമൊന്നും ഉണ്ടാകാറില്ല. തമിഴ്നാട് സ്വദേശിയെന്ന് സംശയിക്കുന്ന ഇയാള്‍ കണ്ണൂരില്‍ താല്‍ക്കാലിക താമസം ഉറപ്പിച്ചശേഷം ഈ വിലാസത്തില്‍ അധാര്‍ കാര്‍ഡ് സമ്പാദിച്ച് തട്ടിപ്പ് നടത്തിയതായാണ് പൊലീസ് നിഗമനം. തട്ടിപ്പിനിരയായവര്‍ സംഘടിച്ച് വീണ്ടും ഓണ്‍ലൈനില്‍ വിലപിടിപ്പുള്ള കാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വില്‍ക്കാനുണ്ടെന്ന് പരസ്യംനല്‍കിയാണ് ഇയാളെ വലയില്‍കുടുക്കിയത്. ഓണ്‍ലൈനില്‍ വീണ്ടും പരസ്യംകണ്ട ഇയാള്‍ ഇതിന്‍െറ ഉടമസ്ഥരെ ബന്ധപ്പെട്ടശേഷം കാമറ വാങ്ങാന്‍ നേരിട്ട് എത്തിയപ്പോഴാണ് തിരുനെല്‍വേലിക്ക് സമീപം പിടിയിലായത്. ഇയാളെ ചൊവ്വാഴ്ച രാത്രി കാഞ്ചീപുരം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തമിഴ്നാട്ടിലെ വിവിധസ്ഥലങ്ങളിലും ഇയാള്‍ സമാനമായ തട്ടിപ്പ് നടത്തിയതായും സൂചനയുണ്ട്. ഇയാളെ കേരളത്തിലത്തെിച്ച് കേസന്വേഷണം നടത്താനുള്ള പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.