നെടുമങ്ങാട്: സ്ത്രീധന പീഡനത്തത്തെുടര്‍ന്ന് യുവതിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുള്ളിമാനൂര്‍ ഊറ്റ് കലുങ്ക് സജ്ജാദ് മന്‍സിലില്‍ സജീറിന്‍െറ ഭാര്യ ഷിജിനയാണ് (24) തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ശനിയാഴ്ച വൈകീട്ടോടെയാണ് വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കൂപ്പിലെ വീട്ടില്‍ കണ്ടത്. പിതാവും ബന്ധുക്കളുമത്തെിയാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ കൊണ്ടുപോകാനത്തെിയ പിതാവിനെയും ബന്ധുക്കളെയും സജീറും സഹോദരന്‍ സജ്ജാദും ചേര്‍ന്ന് തടസ്സപ്പെടുത്തിയതായും മര്‍ദിച്ചതായും പറയുന്നു. അഞ്ചുവര്‍ഷം മുമ്പാണ് സജീര്‍ ഷിജിനയെ വിവാഹം ചെയ്യുന്നത്. ഇവര്‍ക്ക് നാലും ഒന്നരയും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുണ്ട്. വിവാഹശേഷം സ്ത്രീധനം കുറഞ്ഞുപോയെന്നും സൗന്ദര്യം പോരെന്നും പറഞ്ഞ് നിരന്തരം പീഡിപ്പിക്കുമായിരുന്നെന്ന് ഷിജിനയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനം സഹിക്കാനാവാതെ നിരവധി തവണ ഷിജിന ഭര്‍തൃഗൃഹത്തില്‍നിന്ന് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിട്ടുണ്ട്. സജീറിന്‍െറ മാതാവ് സാജിദാ ബീവി, സഹോദരന്‍ സജ്ജാദ് എന്നിവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചിരുന്നതെന്നും പറയുന്നു. ഒരു വര്‍ഷം മുമ്പ് നെടുമങ്ങാട് സി.ഐയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സജീറും ഷിജിനയും കുടുംബ വീട്ടില്‍നിന്ന് മാറിത്താമസിക്കാന്‍ നിര്‍ദേശിക്കുകയും ഇവര്‍ കൂപ്പ് എന്ന സ്ഥലത്തെ വീട്ടിലേക്ക് മാറുകയുമായിരുന്നു. ശനിയാഴ്ച രാവിലെ സജ്ജാദും മാതാവ് സാജിദാ ബീവിയും ഷിജിനയുടെ വീട്ടില്‍ വരുകയും സജീറുമായി ചേര്‍ന്ന് മര്‍ദിക്കുകയും ചെയ്തത്രെ. ഈ വിവരം വീട്ടില്‍ വിളിച്ചറിയിച്ചതായും പിതാവ് പറയുന്നു. വലിയമല പൊലീസ് ഞായറാഴ്ച മജിസ്ട്രേറ്റുമായി ആശുപത്രിയിലത്തെി ഷിജിനയുടെ മൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.