നെയ്യാറ്റിന്‍കര: ന്യൂ ജനറേഷന്‍ ബൈക്കുകളില്‍ അമിതവേഗത്തില്‍ യുവാക്കളുടെ യാത്ര. നടപടി സ്വീകരിക്കാതെ പൊലീസും മോട്ടോര്‍ വാഹനവകുപ്പും. അപകടം വരുത്തുന്ന ‘യാത്ര’ വിവിധ പ്രദേശങ്ങളില്‍ ഭീഷണിയാകുകയാണ്. വാഹന പരിശോധനക്കിടെ മിന്നല്‍വേഗത്തില്‍ പായുന്ന ഇത്തരക്കാരെ പിടികൂടാനാവാതെ അധികൃതര്‍ നോക്കുകുത്തിയാകുന്നു. ബൈക്കുകള്‍ മോടിപിടിപ്പിച്ച് നിയമപ്രകാരം നമ്പര്‍പ്ളേറ്റ് എഴുതാതെയാണ് ഇവരുടെ യാത്ര. ഇതിനാല്‍ പലപ്പോഴും പ്രശ്നക്കാരായ യാത്രക്കാരുടെ നമ്പര്‍ നാട്ടുകാര്‍ക്ക് പൊലീസിനെ അറിയിക്കാന്‍ കഴിയാതെയും വരുന്നു. അമിതവേഗത്തിലെ യാത്രക്കിടെ നിരവധി അപകടങ്ങളാണ് ഇതിനകം നടന്നിട്ടുള്ളത്. നെയ്യാറ്റിന്‍കര, ബാലരാമപുരം പ്രദേശങ്ങളില്‍ അപകടത്തില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ മരിച്ചത് നിരവധിപേരാണ്. ആഡംബര ബൈക്കുകള്‍ ഓടിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലൈസന്‍സുമില്ല. ഇങ്ങനെ വാഹനം ഓടിച്ച് അപകടമുണ്ടായാല്‍ കേസ് സ്റ്റേഷനിലത്തൊതെ ഒതുക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. ജങ്ഷനില്‍ നിരീക്ഷണ കാമറ സ്ഥാപിച്ച് ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.