നെടുമങ്ങാട്: മനോനില തെറ്റി അടച്ചുറപ്പില്ലാത്ത വീട്ടില്‍ ഏകാകിയായി കഴിഞ്ഞ യുവതിക്ക് ഒടുവില്‍ പഞ്ചായത്തിന്‍െറ കൈത്താങ്ങ്. ആനാട് ചുള്ളിമാനൂര്‍ ആറാംപള്ളിയിയില്‍ അബുസാലിഹിന്‍െറയും നബീസാ ബീവിയുടെയും മകളായ റാഫിയാ ബീവിയാണ് (34) ആളൊഴിഞ്ഞ റബര്‍തോട്ടത്തിന് ചെരുവിലെ വീട്ടില്‍ ഒറ്റക്ക് താമസിപ്പിച്ചിരുന്നത്. ഇടുക്കി സ്വദേശിയായ സക്കീര്‍ ഹുസൈന്‍ ആണ് റാഫിയാ ബീവിയെ വിവാഹം കഴിച്ചത്. രണ്ട് ആണ്‍മക്കളുണ്ട്. കുറച്ചുകാലം മുമ്പ് ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം താമസം തുടങ്ങിയതോടെ ഇവരെ ആളില്ലാത്ത വീട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. മക്കളെയും അവരില്‍നിന്ന് അകറ്റി. മക്കളും ഭര്‍ത്താവും ഉപേക്ഷിച്ചതോടെ ഇവരുടെ മാനസികനില പൂര്‍ണമായും തെറ്റി. റാഫിയാബീവിയുടെ മാതാപിതാക്കളാകട്ടെ രോഗികളുമാണ്. റാഫിയയുടെ ദുരിതജീവിതത്തെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ആനാട് സുരേഷ്, ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്‍, നെടുമങ്ങാട് തഹസില്‍ദാര്‍ ആര്‍.എസ്. ബൈജു, വലിയമല എസ്.ഐ ബി.കെ. അരുണ്‍ എന്നിവരടങ്ങിയ സംഘം വെള്ളിയാഴ്ച രാവിലെ റാഫിയാ ബീവിയുടെ വീട്ടിലത്തെി ഇവരെ ആശുപത്രിയിലത്തെിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. രോഗിയായ റാഫിയയെ ആളില്ലാത്ത വീട്ടില്‍ ഉപേക്ഷിച്ച ഭര്‍ത്താവിനെയും മക്കളെയും കണ്ടത്തൊനുള്ള അടിയന്തര നടപടി സ്വീകരിക്കാന്‍ വലിയമല പൊലീസിനോട് ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.