കൊല്ലം: ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് പരിശോധന ശക്തമാക്കിയതോടെ നിരവധിപേര്‍ പിടിയിലായി. ചൊവ്വാഴ്ച കൊല്ലം നഗരത്തില്‍ നടന്ന പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ച 25 പേരില്‍നിന്ന് പിഴ ഈടാക്കി. ലൈസന്‍സില്ലാത്ത ഏഴ് പേര്‍ക്കെതിരെ കേസെടുത്തു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനമോടിക്കുന്നവര്‍, അമിത വേഗം, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ അടക്കം എല്ലാവിധ നിയമലംഘനവും പിടികൂടാനാണ് തീരുമാനം. എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് കൊല്ലം താലൂക്കിന്‍െറ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരും. കൈകാണിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹന ഉടമകള്‍ക്ക് പിഴ ഇരട്ടിയാകും. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ പരിശോധന തുടരുമെന്ന് മോട്ടോര്‍ വെഹിക്ള്‍ ഇന്‍സ്പെക്ടര്‍ ആര്‍. ശരത്ചന്ദ്രന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.