പുനലൂര്‍: ആര്യങ്കാവ് വനം റെയ്ഞ്ചിലെ അനധികൃത വനം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടി തുടങ്ങി. ഇതിന്‍െറ ഭാഗമായി സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന കോട്ടവാസല്‍, കമ്പി ലൈന്‍ ഭാഗത്തെ കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഇവര്‍ കൈവശം വെച്ചിരിക്കുന്ന വനഭൂമി 15 ദിവസത്തിനുള്ളില്‍ ഒഴിഞ്ഞ് കൊടുക്കണമെന്നും ഇല്ളെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. 1977 ജനുവരി ഒന്നിന് ശേഷമുള്ള വനം കൈയേറ്റം ഒഴിപ്പിക്കണമെന്ന ഹൈകോടതി ഉത്തരവിന്‍െറ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കാന്‍ നോട്ടീസ് നല്‍കിയതെന്ന് റെയ്ഞ്ച് ഓഫിസര്‍ പറഞ്ഞു. കോട്ടവാസല്‍, കമ്പി ലൈന്‍ തുടങ്ങിയ ഭാഗത്തായി അമ്പതോളം കൈയേറ്റങ്ങളാണ് കണ്ടത്തെിയിരിക്കുന്നത്. ഇതില്‍ വനഭൂമിയില്‍ വീട് വെച്ച് താമസിക്കുന്നവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. അതേസമയം, കൈയേറ്റം സംബന്ധിച്ച് മുമ്പ് കോടതിയില്‍ കേസ് നിലനില്‍ക്കുന്നവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ല. വനഭൂമി കൈക്കലാക്കി കൃഷി ചെയ്യുന്ന പലരും ഈ ഭാഗത്തുണ്ടെങ്കിലും ഇവരെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയില്ളെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍, നോട്ടീസ് ലഭിച്ചവരില്‍ ഭൂരിഭാഗം കുടുംബങ്ങളും 77ന് മുമ്പ് വനം ഭൂമി കൈവശം വെച്ച് വരുന്നവരാണെന്ന് അവകാശപ്പെടുന്നു. ഇതിനാവശ്യമായ രേഖകളും ഇവരുടെ പക്കലുണ്ട്. ഈ ഭാഗങ്ങളിലെ വീടുകള്‍ക്ക് പഞ്ചായത്തില്‍നിന്ന് കെട്ടിട നമ്പറും വൈദ്യുതികണക്ഷനും ലഭിച്ചതും ഈ രേഖകളുടെ അടിസ്ഥാനത്തിലാണെന്നാണ് ഇവര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.