ആറ്റിങ്ങല്‍: പട്ടാപ്പകല്‍ യുവതിയെ വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ അറസ്റ്റ് ആറ്റിങ്ങല്‍ പൊലീസ് രേഖപ്പെടുത്തി. വെഞ്ഞാറമൂട് പാലാംകോണം സൂര്യഭവനില്‍ സൂര്യ എസ്. നായരെ (23) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ വെഞ്ഞാറമൂട് വയ്യേറ്റ് ഷൈനി ഭവനില്‍ പി.എസ്. ഷിജുവാണ് (25) ശനിയാഴ്ച അറസ്റ്റിലായത്. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന പ്രതിയെ ശനിയാഴ്ച പൊലീസ് ചോദ്യംചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ആറ്റിങ്ങലില്‍ നിന്ന് മജിസ്ട്രേറ്റിനെ മെഡിക്കല്‍ കോളജിലത്തെിച്ച് റിമാന്‍ഡ് രേഖപ്പെടുത്തി. പ്രതിയെ മെഡിക്കല്‍ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയെന്ന് ഡിവൈ.എസ്.പി പ്രതാപന്‍ നായര്‍ പറഞ്ഞു. സൂര്യയുടെ സ്വഭാവശുദ്ധിയിലുണ്ടായ സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രതിയുടെ മൊഴി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: സൂര്യ എസ്. നായരെ ഫേസ്ബുക് വഴിയാണ് ഷിജു പരിചയപ്പെട്ടത്. അടുപ്പം പിന്നീട് പ്രണയമായി. ഇരുവീട്ടുകാരും സമ്മതംമൂളിയതോടെ വിവാഹവും തീരുമാനിച്ചിരുന്നു. ഇതിനിടെ ഫേസ്ബുക്കില്‍ സൂര്യക്ക് നിരവധി ആണ്‍സുഹൃത്തുക്കളുണ്ടെന്നതിന്‍െറ പേരില്‍ ഷിജു സൂര്യയെ ആക്ഷേപിക്കാന്‍ തുടങ്ങി. ഇതോടെ ഇരുവരും തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലാതായി. സൂര്യ കുഴപ്പക്കാരിയാണെന്നും നിരവധി ബന്ധങ്ങള്‍ ഉണ്ടെന്നും ഇയാള്‍ പറഞ്ഞുപരത്തി. തുടര്‍ന്ന് ഇയാള്‍ സൂര്യയെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തു. ഇതിനുശേഷം ക്ഷമ പറഞ്ഞ് ചങ്ങാത്തം പുന$സ്ഥാപിച്ച ഇയാള്‍ വിശ്വാസം നേടിയെടുത്താണ് സൂര്യയെ ആറ്റിങ്ങലില്‍ എത്തിച്ചത്. കൊല്ലാനുള്ള വെട്ടുകത്തിയും തന്‍െറ ഞരമ്പ് മുറിക്കാനുള്ള കത്തിയും ഇയാള്‍ വീട്ടില്‍ നിന്ന് എടുത്തുവെച്ചിരുന്നു. ഇവ വീട്ടിലുണ്ടായിരുന്നവയാണെന്ന് ഷിജുവിന്‍െറ മാതാവ് തിരിച്ചറിഞ്ഞിട്ടുണ്ട്. സൂര്യ കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുന്ന രീതിയില്‍ ഒരു കത്തും കാമുകിയുടെ മരണത്തില്‍ മനംനൊന്ത് ഷിജു ആത്മഹത്യചെയ്യുന്നതായി മറ്റൊരു കത്തും തയാറാക്കി ബാഗില്‍ സൂക്ഷിച്ചു. ഈ കത്തുകളാണ് സൂര്യയുടെ ബാഗില്‍ നിന്നും ഷിജു ആത്മഹത്യക്കുശ്രമിച്ച ലോഡ്ജില്‍ നിന്നും കണ്ടെടുത്തത്. ഡയറിയിലും ഇതേരീതിയില്‍ കാര്യങ്ങള്‍ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു. ബുധനാഴ്ച സൂര്യയെ ആറ്റിങ്ങലിലത്തെിച്ച ഷിജു തുണിക്കടയിലേക്ക് പോകാനെന്ന് പറഞ്ഞ് ഇടവഴിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സംസാരത്തിനിടെ സൂര്യക്ക് അന്യപുരുഷന്മാരുമായുള്ള ബന്ധത്തെക്കുറിച്ച് ഷിജു സംസാരിച്ചു. ഇത് കേള്‍ക്കാനിഷ്ടമില്ളെന്ന് പറഞ്ഞ് സൂര്യ തിരിഞ്ഞുനടക്കാന്‍ തുടങ്ങി. ഈസമയം ഷിജു സൂര്യയുടെ മുടിക്കു കുത്തിപ്പിടിച്ച് ബാഗില്‍ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് കഴുത്തില്‍ തുരുതുരെ വെട്ടുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം വെട്ടുകത്തി സമീപത്തെ പുരയിടത്തിലേക്കെറിഞ്ഞ് കെ.എസ്.ആര്‍.ടി.സി ബസില്‍ കൊല്ലത്തേക്ക് പോയി. അവിടെ ലോഡ്ജില്‍ മുറിയെടുത്ത് ഗുളികകള്‍ കഴിച്ചും ബാഗില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൈഞരമ്പുകള്‍ മുറിച്ചും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സൂര്യയുടെ മൊബൈല്‍ കോളുകള്‍ സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഷിജുവുമായല്ലാതെ മറ്റാരുമായും പ്രണയസംഭാഷണങ്ങള്‍ നടന്നിട്ടില്ളെന്ന് കണ്ടത്തൊനായി. സൂര്യയെക്കുറിച്ച് ആശുപത്രിയിലും നാട്ടിലും നല്ല അഭിപ്രായമാണുള്ളതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ 11.30ന് തുടങ്ങിയ മൊഴിയെടുപ്പ് 1.30 വരെ നീണ്ടു. തുടര്‍ന്ന് 2.30ന് അറസ്റ്റ് രേഖപ്പെടുത്തി. ആറ്റിങ്ങല്‍ കോടതി-3 ജഡ്ജി സുരേഷ് വണ്ടന്നൂര്‍ എത്തിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്ത് മെഡിക്കല്‍ കോളജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. തിരുവനന്തപുരം റൂറല്‍ എസ്.പി. ഷെഫീന്‍ അഹമ്മദിന്‍െറ മേല്‍നോട്ടത്തിലാണ് കേസന്വേഷണം. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ആര്‍. പ്രതാപന്‍നായര്‍, സി.ഐ എം. അനില്‍കുമാര്‍, എസ്.ഐ ബി. ജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പും മൊഴിയെടുപ്പും പൂര്‍ത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.