കോവളത്തെ ഉപരോധം: പ്രവര്‍ത്തകരുമായിപോയ പൊലീസ് ജീപ്പ് ഡി.വൈ.എഫ്.ഐക്കാര്‍ തടഞ്ഞു

കോവളം: കോവളത്തെ ഉപരോധസമരസംഘര്‍ഷവുമായി ബന്ധപ്പെട്ട് കോവളം പൊലീസ് പിടികൂടിയ 11 പേരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജീപ്പ് തടഞ്ഞു. തടഞ്ഞവരെ ഓടിക്കാന്‍ പൊലീസ് ലാത്തിവീശി. സംഭവത്തില്‍ ഒരാള്‍ക്ക് തലക്ക് സാരമായി പരിക്കേറ്റു. ഡി.വൈ.എഫ്.ഐ തിരുവല്ലം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഭിലാഷിനാണ് തലക്കുപരിക്കേറ്റത്. ഇതില്‍ പ്രതിഷേധിച്ച് വി. ശിവന്‍കുട്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ രാത്രി കോവളം പൊലീസ് സ്റ്റേഷന്‍ റോഡ് ഉപരോധിച്ചു. ഇന്നലെ വൈകീട്ടാണ് സംഭവം. രാവിലത്തെ ഉപരോധസമരത്തോടനുബന്ധിച്ച് പിടിയിലായ വിഷ്ണു(19), വൈശാഖ് (20),സുഭാഷ്(23), സന്ദീപ്(22),ശ്യാംമോഹന്‍(26), അരുണ്‍(23), അരുണ്‍സോളമന്‍(22), അജിന്‍പ്രഭ(23), നിധിന്‍(23), ജറിന്‍(24), ജിഷ്ണു(19) എന്നിവരെ കോടതിയില്‍ ഹാജരാക്കാനായി മൂന്നു ജീപ്പുകളിലായി കൊണ്ടുപോകവെ പ്രധാന റോഡില്‍ 30 ലേറെ വരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജീപ്പുകള്‍ക്കു മുന്നില്‍ കയറി കിടക്കുകയായിരുന്നു. ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ഇതില്‍ ഡി.വൈ.എഫ്.ഐ തിരുവല്ലം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അഭിലാഷിന് തലക്കുപരിക്കേറ്റു. മറ്റു ചില പ്രവര്‍ത്തകര്‍ക്കും ലാത്തിയടിയേറ്റു. തുടര്‍ന്ന് പൊലീസ് പ്രതികളുമായി പോയി. തല്‍ക്കാലത്തേക്ക് പിരിഞ്ഞ പ്രവര്‍ത്തകര്‍ സന്ധ്യയോടെ കൂടുതല്‍ നേതാക്കളുമായി സ്റ്റേഷന്‍ റോഡിലത്തെി. സംഭവമറിഞ്ഞത്തെിയ വി. ശിവന്‍കുട്ടി എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ റോഡില്‍ ഇവര്‍ കുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരത്തെിയാല്‍ മാത്രമേ പിരിഞ്ഞുപോകൂവെന്ന നിലപാടിനത്തെുടര്‍ന്ന് ഡി.സി.പി സഞ്ജയ്കുമാര്‍ ഗുരുദിന്‍ സ്ഥലത്തത്തെി. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പില്‍ സമരം അവസാനിപ്പിച്ചു. ഇന്നലെ രാവിലെ പ്രതിഷേധത്തില്‍ പൊലീസ് പിടികൂടിയ 178 ഓളം പ്രവര്‍ത്തകരെ വി. ശിവന്‍കുട്ടി എം.എല്‍.എ ബലമായി ഇറക്കിക്കൊണ്ടുപോയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.