നേമത്ത് സി.പി.എം–ബി.ജെ.പി സംഘട്ടനം

നേമം: നേമത്ത് സി.പി.എം-ബി.ജെ.പി സംഘട്ടനത്തെ തുടര്‍ന്ന് രണ്ടുപേര്‍ക്ക് വെട്ടേറ്റു. ഇവരുള്‍പ്പെടെ ഒമ്പതുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിച്ചു. വെള്ളായണി സ്റ്റുഡിയോ റോഡില്‍ ബുധനാഴ്ച രാത്രി 10.45 ഓടെയാണ് ഇരുവിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പരിക്കേറ്റ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിജിത്ത്, സംഘട്ടനത്തിനിടയില്‍പെട്ട പ്രാവച്ചമ്പലം ഇടക്കോട് സ്വദേശി രമേശ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ കൂടാതെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അനീഷ്, ജോഷി, ശബരി, നിഥിന്‍രാജ്, കിരണ്‍ കുമാര്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ വിവേക് എന്നിവരെയാണ് മെഡിക്കല്‍ കോളജ് ആശുത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തെക്കുറിച്ച് നേമം പൊലീസ് പറയുന്നത്: മൂന്നുദിവസം മുമ്പ് രാത്രിയില്‍ സി.പി.എം നേമം ഏരിയ കമ്മിറ്റി അംഗമായ ദീപു മദ്യപിച്ച് ബൈക്ക് ഓടിച്ചതിനെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിവരം ബി.ജെ.പിക്കാരനാണ് അറിയിച്ചതെന്ന് പറഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ശബരി വിവേകിന്‍െറ വീട്ടിലത്തെി ഇയാളെയും അമ്മ ശൈലജ കുമാരിയെയും മര്‍ദിച്ചു. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ സംഘടിച്ച് ശബരിയെ മര്‍ദിക്കുകയായിരുന്നു. ഇതിനത്തെുടര്‍ന്ന് സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടാകുകയായിരുന്നത്രെ. സി.പി.എം ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. വൈകീട്ട് വെള്ളായണിയില്‍ സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിജിത്തിന്‍െറ പരാതി പ്രകാരവും വിവേകിന്‍െറ അമ്മ ശൈലജ കുമാരിയുടെ പരാതി പ്രകാരവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥലത്ത് ഫോര്‍ട്ട് എ.സി സുധാകരപിള്ള, നേമം സി.ഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ പൊലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് സ്ഥലം സന്ദര്‍ശിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.