വിഴിഞ്ഞം: തുറമുഖനിര്‍മാണ പദ്ധതി പ്രദേശം കാണാനത്തെിയ സ്ത്രീക്ക് കുന്നിന്‍ മുകളില്‍നിന്ന് വീണ് ഗുരുതര പരിക്ക്. അമ്പലത്തറ സ്വദേശി ശാന്തകുമാരിയമ്മക്കാണ് (54) പരിക്ക്. അപകടത്തത്തെുടര്‍ന്ന് നിര്‍മാണ തീരത്തേക്കുള്ള സന്ദര്‍ശനത്തിന് വരുംദിവസങ്ങളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും. ഡ്രഡ്ജിങ്, തീരദേശ റോഡുപണി എന്നിവ പുരോഗമിക്കുന്ന മുല്ലൂര്‍ തീരത്തിന്‍െറ വശത്തെ പൊക്കമേറിയ കുന്നിന്‍ പ്രദേശത്ത് ഭര്‍ത്താവിനൊപ്പമത്തെി കാഴ്ച കാണുന്നതിനിടെ കാല്‍ വഴുതി ഇവര്‍ 20 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഉടന്‍ സ്ഥലത്ത് റോഡുനിര്‍മാണത്തിലേര്‍പ്പെട്ടിരുന്ന സ്വകാര്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലത്തെിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.